Flash News

ശബരിമല വിഷയത്തില്‍ സ്ത്രീകളെ ഇറക്കി പ്രതിരോധിക്കാന്‍ സിപിഎം

ശബരിമല വിഷയത്തില്‍ സ്ത്രീകളെ ഇറക്കി പ്രതിരോധിക്കാന്‍ സിപിഎം
X


പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനെ പ്രതിരോധിക്കാന്‍ സിപിഎം സ്ത്രീകളെ ഇറക്കുന്നു. ഹൈന്ദവ സംഘടനകളുടെ പേരില്‍ ആര്‍എസ്എസും ബിജെപിയും സ്ത്രീകളെ ഇറക്കി നടത്തുന്ന സമരത്തെ അതേ രീതിയില്‍ പ്രതിരോധിക്കാനാണ് സിപിഎം ശ്രമം.

പത്തനംതിട്ട ജില്ലയില്‍ തുടക്കമിടുന്ന വനിതാസംഗമം മറ്റ് ജില്ലകളിലും നടത്തും. കുടുംബശ്രീ പ്രവര്‍ത്തകരോട് വനിതാ സംഗമത്തില്‍ പങ്കെടുക്കാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കി. പന്തളംകോട്ടാരം നടത്തിയ നാമജപഘോഷയാത്രയിലും തുടര്‍ന്ന് ഹിന്ദുസംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങളിലുമെല്ലാം വനിതാപങ്കാളിത്തം സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം പ്രതിരോധത്തിനൊരുങ്ങുന്നത്.

ഇന്ന് പത്തനംതിട്ട ജില്ലയില്‍ ജനാധിപത്യമഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാസംഗമം സിപിഎം കേന്ദ്രകമ്മറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്യും. മറ്റ് ജില്ലകളിലും ജനാധിപത്യമഹിളാ അസോസിയേഷനെ മുന്‍നിര്‍ത്തി സിപിഎം വനിതാസംഗമത്തിലൂടെ പ്രതിരോധത്തിന് ശ്രമിക്കും. തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഎം രംഗത്തിറങ്ങുന്നത്.

അതേ സമയം, ശബരിമലവിഷയത്തിലെ നിലപാടില്ലായ്മയില്‍ ബിജെപിക്ക് അകത്തു ആഭ്യന്തര തര്‍ക്കം രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് സുബ്രഹ്്മണ്യം സ്വാമിയുടെ വിമര്‍ശത്തിന് പിന്നാലെ ഇന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് പി പി മുകുന്ദനും ബിജെപി സംസ്ഥാനത്തെ ബിജെപി നിലപാടിനെതിരേ രംഗത്തെത്തി.
Next Story

RELATED STORIES

Share it