|    Dec 14 Fri, 2018 11:38 am
FLASH NEWS
Home   >  Kerala   >  

ശബരിമല: വനിതാ പോലിസുകാരുടെ വയസ് തെളിയിക്കുന്ന രേഖ ആര്‍എസ്എസ് പരിശോധിച്ചു- വല്‍സന്‍ തില്ലങ്കരി

Published : 12th November 2018 | Posted By: sruthi srt

തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പോലിസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ തങ്ങള്‍ പരിശോധിച്ചിരുന്നെന്ന ആഎസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. നേരത്തെ തില്ലങ്കരി പോലിസിന്റെ മെഗാഫോണിലൂടെ സംസാരിച്ചത് വിവാദമായിരുന്നു.അതേസമയം, തില്ലങ്കരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


അന്ന് സന്നിധാനത്ത് പോലിസ് പോലും ആര്‍എസ്എസുകാരുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന് തെളിവാണിത്. വത്സന്‍ തില്ലങ്കേരി അന്ന് മെഗാഫോണിലൂടെ സംസാരിച്ചു എന്ന് മാത്രമല്ല പോലിസുകാരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണപരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തെ പോലിസ് തന്നെ ആര്‍എസ്എസിന്റെ ചൊല്‍പ്പടിക്കും ദയാദാക്ഷണ്യത്തിനും വിധേയമായി നില്‍ക്കേണ്ടി വന്ന അവസ്ഥ ലജ്ജാകരമാണ്. ഇത് പോലിസ് സംവിധാനത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss