|    Dec 11 Tue, 2018 7:01 pm
FLASH NEWS
Home   >  Kerala   >  

മന്ത്രിമാരെ വഴിയില്‍ തടയാന്‍ ബിജെപി; കര്‍ശന സുരക്ഷയൊരുക്കി പോലിസ്

Published : 2nd December 2018 | Posted By: mtp rafeek

ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെയുള്ള പോലിസ് നടപടികളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും ബിജെപി വഴിയില്‍ തടയും. വഴിതടയലും കരിങ്കൊടി പ്രയോഗവും ഉള്‍പ്പെടെയുള്ള സമരങ്ങളുമായി ശബരിമല വിഷയത്തില്‍ ബിജെപി വീണ്ടും പ്രതിഷേധം ആരംഭിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ സുരക്ഷ വര്‍ധിപ്പിച്ചു. ഞായറാഴ്ച ചെങ്ങന്നൂരില്‍ പരിപാടിക്കെത്തുന്ന മുഖ്യമന്ത്രിയെ വഴിതടഞ്ഞാണ് പ്രതിഷേധത്തിന് തുടക്കമിടുക.

ചെങ്ങന്നൂരിലെ എന്‍ജിനീയറിങ് കോളേജില്‍ രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. ചടങ്ങിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ബിജെപി അറിയിച്ചു. പാര്‍ട്ടി ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും സമരം. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു പുതിയ വീട് നല്‍കുന്ന ‘കെയര്‍ ഹോം’ പദ്ധതിയുടെ ഉദ്ഘാടനത്തിനു വേണ്ടിയാണു രാവിലെ മുഖ്യമന്ത്രി ഉള്‍പ്പെടെ ചെങ്ങന്നൂരിലെത്തുന്നത്.

മന്ത്രിമാരായ ഡോ.തോമസ് ഐസക്, ജി സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, എം എം മണി, പി തിലോത്തമന്‍ എന്നിവര്‍ക്കും സുരക്ഷ ശക്തമാക്കണമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. വഴിതടയല്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ചെങ്ങന്നൂരിലും മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലും ഒരുക്കിയിരിക്കുന്നത്.

ബന്ധപ്പെട്ട പൊലിസ് സ്‌റ്റേഷനുകളിലെല്ലാം ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ജലപീരങ്കിയും ഗ്രനേഡ് ലോഞ്ചറുകളും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ പോലിസ് തയ്യാറാക്കിയിട്ടുണ്ട്.

അതിനിടെ, ഇന്ന് ഉച്ചയോടെ നിലയ്ക്കലിലെത്തി നിരോധനാജ്ഞ ലംഘിക്കാനും ബിജെപി തീരുമാനമുണ്ട്. സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ ഇതിന്റെ ഭാഗമായി സമരത്തിനെത്തും. ശബരിമലയില്‍ ബിജെപി സമരം നിര്‍ത്താനായിരുന്നു നേരത്തേ പാര്‍ട്ടി തീരുമാനം. പകരം സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധിക്കാനും പാര്‍ട്ടി തീരുമാനിച്ചു. തുടര്‍ന്ന് സന്നിധാനത്തെ ഉള്‍പ്പെടെ നിയന്ത്രണങ്ങളിലും പൊലീസ് ഇളവു വരുത്തിയിരുന്നു. എന്നാല്‍, ഇത് പാര്‍ട്ടിയെ വലിയ പൊട്ടിത്തെറിയിലേക്കു നയിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും സമരവുമായി ശബരിമലയിലേക്കു വരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss