|    Nov 18 Sun, 2018 1:34 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ സംഘ്പരിവാറിനെ സഹായിക്കാന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയും

Published : 7th November 2018 | Posted By: afsal ph

ശബരിമലയില്‍ സംഘപരിവാറിനെ സഹായിച്ചും സര്‍ക്കാര്‍ വിരുദ്ധ പ്രചരണത്തിന് ചുക്കാന്‍പിടിച്ചും ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയും. ശബരിമലയിലെ ഇവരുടെ ഇടപെടലുകള്‍ തുറന്നുകാട്ടി വീഡിയോ ദൃശ്യങ്ങളടക്കം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ചിത്രകാരിയായ ദുര്‍ഗ മാലതിയാണ് വിവിധ സ്ഥലങ്ങളില്‍ ഇവര്‍ നടത്തിയ ഇടപെടലുകളും വീഡിയോകള്‍ സഹിതം പുറത്തുവിട്ടത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന അക്രമ സംഭവങ്ങളെ ന്യായീകരിക്കുന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങലും പുറത്തുവന്നിട്ടുണ്ട്.

ദുര്‍ഗ മാലതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ശബരിമലയില്‍ സംഘപരിവാറിന്റെ തന്ത്രപരമായ ഇടപെടീല്‍
……………………………………
ഈ മുഖം ശ്രദ്ധിക്കുക..

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ കൊടുക്കാന്‍ ,…ഇന്നലെ 52 വയസുള്ള ലളിത എന്ന മാളികപ്പുറം അക്രമിക്കപ്പെട്ടപ്പോള്‍ അവരുടെ ആളെന്ന രീതിയില്‍ അടുത്ത് നിന്ന് ഞങ്ങള്‍ക്ക് പരാതിയില്ല എന്ന് മാധ്യമങ്ങളോട് പറയുന്നത്.. എല്ലാം ഓരാള്‍.

കേരളത്തിലെ BJP പ്രവര്‍ത്തകര്‍ക്ക് പോലും അത്ര സുപരിചിതമല്ലാത്ത മുഖം..

മറ്റാരുമല്ല അത് BJP തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയാണ് അത്..

https://www.facebook.com/anu.chandramouli.18

ഈ സ്ത്രീ ബോധപൂര്‍വ്വം കുറേ ഇടപെടല്‍ നടത്തി.. ബാത്‌റൂമില്ലെന്ന് പറഞ്ഞ് ഏഷ്യനെറ്റ് കൊടുത്ത വാര്‍ത്തയിലും ഈ സ്ത്രീയാണ് ..ഏഷ്യനെറ്റ് വാര്‍ത്ത ഒരു സംഘപരിവാര്‍ പേജില്‍ ഇട്ടിരിക്കുന്നത് നോക്കു..

https://m.facebook.com/story.php?story_fbid=1864413256947304&id=100001359443649

ഇത് മറ്റൊരു ലിങ്ക് അക്രമിക്കപ്പെട്ട ലളിത എന്ന സ്ത്രീയുടെ ബന്ധു എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍
കൂടെ നിന്ന് സംസാരിക്കുന്ന സ്ത്രീയെ നോക്കൂ.. അവര്‍ക്കൊപ്പമുള്ളതാണോ ? അങ്ങനെ നമുക്ക് ഈ വീഡിയോ കണ്ടാല്‍ തോന്നും. പക്ഷേ അത് ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൌലിയാണ്. ആ അതിക്രമത്തിനൊപ്പവും ആദ്യം അവരുണ്ടായിരുന്നു. അവര്‍ മര്‍ദ്ദനമേറ്റ സ്ത്രീയുടെ കൈ പിടിച്ച് ഞെരിച്ച് സംസാരിക്കുന്നത് തടയുകയും സംഭവത്തെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.
ചോറൂണിന് കൈക്കുഞ്ഞുമായി വന്ന സ്ത്രീയെ ചവിട്ടിയതും മര്‍ദ്ദിച്ചതും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഇവരെ ആ കുടുംബത്തോടോപ്പം വന്നവരെന്ന് മിക്കവരും തെറ്റിദ്ധരിച്ചു.

#_പ്രതിഷേധക്കാർ_തടഞ്ഞതിൽ_തെറ്റ്_പറയുവാൻ_സാധിക്കില്ലന്നും , ആരും അക്രമിച്ചിട്ടില്ലന്നും അമ്മമാർ തന്നെ പറഞ്ഞിട്ടും മാമാ മാധ്യമങ്ങൾ അതൊന്നും സമ്മതിക്കുവാൻ തയ്യാറല്ല …..

Posted by അശ്വമേധം on Monday, November 5, 2018

ഇങ്ങനെ വിവിധ വാര്‍ത്തകളില്‍ പല ഭാവത്തില്‍ ഇനി അവരെക്കാണാം… ഇനി അവരല്ലെങ്കില്‍ അവരെപ്പോലെ വേറൊരു പ്രവര്‍ത്തക ആ റോള്‍ സമര്‍ത്ഥമായി ഏറ്റെടുക്കും കരുതിയിരിക്കുക…

സംഘം വെല്‍ പ്ലാന്‍ഡ് ആണ് …ഇത് അവര്‍ക്ക് ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയാണ് …

കേരളം പിടിക്കാനുള്ള ലാസ്റ്റ് ബസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss