|    Nov 21 Wed, 2018 3:16 am
FLASH NEWS
Home   >  Kerala   >  

ശബരിമല അക്രമം: അഞ്ച് പേരുടെ ജാമ്യാപേക്ഷ തള്ളി; ജാമ്യം നല്‍കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്ന് കോടതി

Published : 3rd November 2018 | Posted By: G.A.G

പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സ്ഥലത്തെത്തിയ പോലിസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുകയും കെഎസ്ആര്‍ടിസി ബസുകളും പോലിസ് വാഹനങ്ങളും തകര്‍ക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളി. ഷൈലേഷ്, ആനന്ദ്, അശ്വിദ്,അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്. രാജ്യത്തെ പരമോന്നത കോടതി പുറപ്പെടുവിട്ട വിധിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി നിയമം കൈയിലെടുത്ത് വിളയാടിയ പ്രതികള്‍ക്ക്് ജാമ്യം നല്‍കുന്നത്് രാജ്യത്ത്് അരാജകത്വം സൃഷ്ടിക്കുന്നതിന് കാരണമാകും എന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതിന് തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss