|    Nov 19 Mon, 2018 2:21 pm
FLASH NEWS
Home   >  Kerala   >  

ശബരിമല സംഘര്‍ഷം: അറസ്റ്റിലായത് 2061 പേര്‍

Published : 26th October 2018 | Posted By: G.A.G

തിരുവനന്തപുരം: ശബരിമലയിലെ അക്രമസംഭവങ്ങളെത്തുടര്‍ന്ന് അറസ്റ്റിലായവരുടെ എണ്ണം 2061 കവിഞ്ഞു. 452 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരില്‍ 1,937 പേരെ ജാമ്യത്തില്‍ വിട്ടു. മറ്റുള്ളവര്‍ റിമാന്‍ഡിലാണ്.
ഭക്തരെ തടയല്‍, വാഹനം അടിച്ചു തകര്‍ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള അക്രമസംഭവങ്ങളുടെ പേരിലാണ് കേസുകള്‍. പത്തനംതിട്ട ,അലപ്പുഴ, തൃശൂര്‍ ജില്ലകളില്‍നിന്നാണ് കൂടുതല്‍ അറസ്റ്റ്. നിലയ്ക്കലിലെയും പമ്പയിലെയും സംഘര്‍ഷങ്ങള്‍, ശരണപാതകളില്‍ വിവിധയിടങ്ങളില്‍ യുവതികളെ തടഞ്ഞുള്ള പ്രതിഷേധം, ഹര്‍ത്താലിന്റെ ഭാഗമായി നടന്ന അക്രമങ്ങള്‍ ഇങ്ങനെ വിവിധ കേസുകളിലെ പ്രതികളെയാണു സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്തു തുടങ്ങിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയില്‍ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിര്‍ദേശമാണ് ഡിജിപി നല്‍കിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss