|    Dec 10 Mon, 2018 1:59 am
FLASH NEWS
Home   >  Kerala   >  

ശബരിമല അക്രമങ്ങള്‍ : രണ്ടു പേര്‍ കൂടി അറസ്റ്റിലായി

Published : 14th November 2018 | Posted By: G.A.G


പത്തനംതിട്ട : സുപ്രീം കോടതിയുടെ യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി അറസ്റ്റിലായി.
തുലാമാസ പൂജ സമയത്ത് നിലയ്ക്കലില്‍ സംഘര്‍ഷം ഉണ്ടാക്കുകയും മാധ്യമപ്രവര്‍ത്തകരുടെ വാഹനവും മറ്റും തകര്‍ക്കുകയും ചെയ്തതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ട കോഴിക്കോട് ഏറാമല കാര്‍ത്തികപ്പള്ളി കൂനിയില്‍ വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന ബിജിനേഷിനെയും (30), ചിത്തിരആട്ടത്തിരുന്നാള്‍ ഉത്സവത്തോടനുബന്ധിച്ച് ദര്‍ശനത്തിന് എത്തിയ സ്ത്രീയെ തടയുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ കോടിയേരി അച്ചുകുളങ്ങര കോയിലത്ത് വീട്ടില്‍ സജീഷിനെയും (42) ആണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss