Flash News

ഡോളറിനെതിരെ 73.75 രൂപ; കൂപ്പ് കുത്തി രൂപ

ഡോളറിനെതിരെ 73.75 രൂപ; കൂപ്പ് കുത്തി രൂപ
X

മുംബൈ: ഡോളറിനെതിരെ കൂപ്പ് കുത്തി രൂപയുടെ മൂല്യം. ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയ ഡോളറിനെതിരെ 73.75 രൂപയാണ് നിലവിലെ നിരക്ക്. യുഎസ് കടപ്പത്രത്തില്‍നിന്നുള്ള ആദായം വര്‍ധിച്ചതും രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലകൂടുന്നതും രുപയ്ക്ക് തിരിച്ചടിയായി. കടപ്പത്രത്തില്‍നിന്നുള്ള ആദായം വര്‍ധിച്ചത് മൂലം വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികള്‍ വന്‍തോതില്‍ വിറ്റഴിച്ചതിനെ തുടര്‍ന്നാണ് വലിയ തോതില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത്.
നാലുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കാണ് എണ്ണ വിലയിലും രേഖപ്പെടുത്തിയിരിക്കുന്നത്. ബാരലിന് 85 ഡോളറാണ് ആഗോള വിപണിയില്‍ എണ്ണവില. എണ്ണ ഇറക്കുമതിക്ക് കമ്പനികള്‍ ധാരാളം ഡോളര്‍ വാങ്ങേണ്ടിവരുന്നതു രൂപയുടെ പതനത്തിന് കാരണമാകുന്നു.
രൂപയുടെ മൂല്യതകര്‍ച്ചയും ക്രൂഡ് ഓയില്‍ വിലകുതിപ്പും റിസര്‍വ്വ് ബാങ്ക് നയ പ്രഖ്യാപനത്തിലും സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്. വെള്ളിയാഴ്ച നടക്കുന്ന നയ പ്രഖ്യാപനത്തില്‍ പലിശ നിരക്കുകള്‍ കൂട്ടിയേക്കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it