|    Dec 19 Wed, 2018 2:03 pm
FLASH NEWS
Home   >  National   >  

ആര്‍എസ്എസ് ഭീഷണി: മഗ്‌സാസെ ജേതാവ് ടി എം കൃഷ്ണയുടെ കച്ചേരി മാറ്റി

Published : 15th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: മഗ്‌സാസെ ജേതാവും കര്‍ണാടിക് സംഗീതജ്ഞനുമായ ടി എം കൃഷ്ണയുടെ സംഗീത കച്ചേരി സംഘപരിവാര ഭീഷണിയെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മാറ്റി. നവംബര്‍ 17, 18 തിയ്യതികളില്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന പരിപാടി അസൗകര്യങ്ങള്‍ മൂലം മാറ്റിവയ്ക്കുകയാണെന്നും അടിയന്തര സാഹചര്യങ്ങളാലാണു മാറ്റിവയ്ക്കുന്നതെന്നുമാണ് സംഘാടകരുടെ അറിയിപ്പ്. ഡല്‍ഹിയിലെ ചാണക്യപുരിയിലാണു ഡാന്‍സ് ആന്റ് മ്യൂസിക് ഇന്‍ ദ പാര്‍ക്ക് എന്ന പേരില്‍ പരിപാടി നിശ്ചയിച്ചിരുന്നത്. ടി എം കൃഷ്ണയുടെ കച്ചേരിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ട്വിറ്റര്‍ അക്കൗണ്ടിലുള്‍പ്പെടെ നിരവധി പേരാണ് ഭീഷണിയും എതിര്‍പ്പുമായെത്തിയത്. ടി എം കൃഷ്ണയെ രാജ്യവിരുദ്ധന്‍, അര്‍ബന്‍ നക്‌സല്‍ എന്ന് ആക്ഷേപിക്കുന്ന കമ്മന്റുകളാണു കൂടുതലായും ഉണ്ടായിരുന്നത്. മുസ്‌ലിം, ക്രിസ്ത്യന്‍ കീര്‍ത്തനങ്ങള്‍ പാടുന്നതിലും മതേതരജാതി വിരുദ്ധ നിലപാടുകളുടെയും പേരിലാണ് കൃഷ്ണയ്‌ക്കെതിരേ സംഘപരിവാരം സൈബര്‍ ആക്രമണം നടത്തുന്നത്. ഇതിനുമുമ്പും സംഘ്പരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ടി എം കൃഷ്ണയുടെ കച്ചേരികള്‍ മാറ്റിവച്ചിരുന്നു. അതേസമയം, ഭീഷണികള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കില്ലെന്നും നവംബര്‍ 17ന് ഡല്‍ഹിയില്‍ ആരെങ്കിലും വേദി സംഘടിപ്പിച്ചാല്‍ അവിടെ പാടുമെന്നും ടി എം കൃഷ്ണ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss