|    Dec 10 Mon, 2018 12:54 am
FLASH NEWS
Home   >  Kerala   >  

സംഘപരിവാര നേതാവ് സന്നിധാനത്തേക്ക് കടന്നത് ജനം ടിവി ജീവനക്കാരനെന്ന വ്യാജേന

Published : 17th November 2018 | Posted By: mtp rafeek

പമ്പ: ഇന്നലെ രാത്രി പോലിസ് അറസ്റ്റ് ചെയ്ത ശബരിമല ആചാരണ സംരക്ഷണ സമിതി കണ്‍വീനറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ പ്രിഥ്വിപാല്‍ സന്നിധാനത്തേക്കെത്തിയത് മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന. പോലിസ് അറസ്റ്റ് ഭയന്ന് ജനം ടിവിയുടെ കാമറ അസിസ്റ്റന്റാണെന്ന വ്യാജേനയാണ് ഇയാള്‍ എത്തിയത്.

എന്നാല്‍, ഇക്കാര്യം തിരിച്ചറിഞ്ഞ പോലിസ് ശബരിമലയില്‍ അക്രമം സൃഷ്ടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതലെന്ന നിലയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ സമയത്ത് ജനം ടിവിയുടെ കാമറാ സ്റ്റാന്റ്(ട്രൈപോഡ്) ഇയാളുടെ കൈയിലായിരുന്നു. പോലിസ് ക്‌സറ്റിഡിയില്‍ എടുക്കുമ്പോള്‍ ജനം ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് വിനീഷ് വന്ന് പ്രിഥ്വിപാലിന്റെ കൈയില്‍ നിന്ന് ട്രൈപോഡ് വാങ്ങിപ്പോവുകയായിരുന്നു. പോലിസ് ജീപ്പില്‍ കയറുമ്പോള്‍ നേതാവിന്റെ ശൈലിയില്‍ കൈവീശി അഭിവാദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

ശബരിമലയില്‍ പ്രതിഷേധം തുടങ്ങിയത് മുതല്‍ വ്യാജവാര്‍ത്തകളും അര്‍ധസത്യങ്ങളും പുറത്ത് വിട്ട് സംഘര്‍ഷം സൃഷ്ടിക്കാന്‍ ജനം ടിവി ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് അക്രമികള്‍ക്ക് കടന്നുകയറാന്‍ തങ്ങളുടെ സൗകര്യങ്ങള്‍ വിട്ടുനല്‍കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss