|    Nov 21 Wed, 2018 5:35 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഹഫീസിന്റെ ബോളിങ് കൈമടക്കിയേറെന്ന് ആക്ഷന്‍ കാണിച്ച് ടെയ്‌ലര്‍; ക്ഷുഭിതനായി പാകിസ്താന്‍ ക്യാപ്റ്റന്‍

Published : 8th November 2018 | Posted By: mtp rafeek

ഇസ്്‌ലാമാബാദ്: പാക് ബോളര്‍ മുഹമ്മദ് ഹഫീസിന്റെ ബോളിങ് ആക്ഷനുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. പാകിസ്ഥാനും, ന്യൂസിലന്‍ഡും തമ്മില്‍ ഇന്നലെ നടന്ന ആദ്യ ഏകദിനത്തിനിടെയാണ് പുതിയ സംഭവം. ബോളിങ് ആക്ഷന്റെ പേരില്‍ പല തവണ ഐസിസിയുടെ ബോളിങ് വിലക്ക് ലഭിച്ചിട്ടുള്ള താരമാണ് ഹഫീസ്. ഏറ്റവും അവസാനമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തിന്റെ ബോളിംഗ് വിലക്ക് നീക്കിയത്.

മത്സരത്തിനിടെ ഹഫീസിന്റെ ബോളിങ് കൈമടക്കിയേറാണെന്ന വിധത്തില്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍ ആക്ഷന്‍ കാണിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. റോസ് ടെയ്‌ലറിന്റെ പ്രവൃത്തി കണ്ട പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് ക്ഷുഭിതനാവുകയും ടെയ്‌ലറുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അംപയര്‍മാരോട് ഇക്കാര്യത്തില്‍ താരം പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ പാകിസ്ഥാന്‍, മാച്ച് റഫറിക്ക് ഔദ്യോഗികമായി പരാതി നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

അതേസമയം, ഹഫീസിന്റെ ബോളിങ് ആക്ഷനില്‍ കുഴപ്പമൊന്നുമില്ലെന്നും ടെയ്‌ലര്‍ ഒരു കാരണവുമില്ലാതെ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പാക് നായകന്‍ സര്‍ഫറാസ്, മത്സര ശേഷം പറഞ്ഞു. അദ്ദേഹത്തിന്റെ ജോലി ബാറ്റിങാണെന്നും, അക്കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്നതാകും ടെയ്‌ലറിന് നല്ലതെന്നും സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss