|    Nov 14 Wed, 2018 2:00 am
FLASH NEWS
Home   >  Sports  >  Football  >  

യുവേഫയുടെ ഗോള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം റൊണാള്‍ഡോയ്ക്ക്

Published : 29th August 2018 | Posted By: jaleel mv


ലണ്ടന്‍: കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗില്‍ യുവന്റസിനെതിരേ റയല്‍ താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തെടുത്ത ഓവര്‍ ഹെഡ് കിക്കിന് യുവേഫയുടെ മികച്ച ഗോള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. തന്റെ ഇപ്പോഴത്തെ ക്ലബായ യുവന്റസിന് എതിരെ നേടിയ ഗോളാണിതെന്നതാണ് ശ്രദ്ധേയമായ കാര്യം. ക്വാര്‍ട്ടര്‍ ഫൈനലില്‍ മല്‍സരത്തിലായിരുന്നു ഈ ഗോള്‍ പിറന്നത്. ബാക്കിയുള്ള 10 മല്‍സരാര്‍ത്ഥികള്‍ക്ക് ലഭിച്ച മൊത്തം വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് നേടിയാണ് റൊണാള്‍ഡോ വിജയിയായത്. അന്ന് യുവന്റസിനെതിരെയുള്ള ഗോളിന് യുവന്റസ് ആരാധകര്‍ വരെ എഴുന്നേറ്റു നിന്ന് കൈ അടിച്ചിരുന്നു.
മൊത്തം 346915 വോട്ടുകള്‍ രേഖപെടുത്തിയതില്‍ നിന്നും 197496 വോട്ടുകള്‍ നേടിയാണ് റൊണാള്‍ഡോ വിജയിയായത്. മഴ്‌സെ താരം ദിമിത്രി പയേറ്റിന്റെ ഗോളാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. യുവേഫ യൂറോപ്പ ലീഗില്‍ ആര്‍.ബി ലെയ്പ്‌സിഗിനെതിരെയായിരുന്നു പയേറ്റിന്റെ ഗോള്‍. 35 558 വോട്ടുകളാണ് പയേറ്റിന് ലഭിച്ചത്. സ്പാനിഷ് വനിതാ ഫുട്‌ബോളര്‍ ഇവ നെവറോയാണ് മൂന്നാമത്.
മെയില്‍ ലിത്വാനിയയില്‍ നടന്ന വനിതാ അണ്ടര്‍ 17 യൂറോ കപ്പില്‍ ജര്‍മനിക്കെതിരായ ഫൈനലിലാണ് നെവറോ ഈ ഗോള്‍ നേട്ടം അവിസ്മരണീയമാക്കിയത്. 11 താരങ്ങളുടെ മികച്ച ഗോളില്‍ നിന്നാണ് യുവേഫ റോണോയുടെ ഗോള്‍ തിരഞ്ഞെടുത്തത്.
2017ല്‍ യുവന്റസിന് വേണ്ടി ഗോള്‍ നേടി. മരിയോ മാന്‌സുക്കിച്ചായിരുന്നു ഈ നേട്ടന്നിനര്‍ഹനായത്. മുമ്പ് 2016ലും 2015ലും ബാഴ്‌സലോണയ്ക്കായി ലയണല്‍ മെസ്സി തൊടുത്ത ഗോളാണ് ഒന്നാമതെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss