|    Dec 10 Mon, 2018 9:29 am
FLASH NEWS
Home   >  Kerala   >  

പി കെ ശശി എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല :ആര്‍എംപിഐ

Published : 26th November 2018 | Posted By: G.A.G


കോഴിക്കോട് : പി കെ ശശി എംഎല്‍എ വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതായി സിപിഎം തന്നെ കണ്ടെത്തി നടപടി എടുത്ത സാഹചര്യത്തില്‍ യുവതിയുടെ പരാതി പോലിസിനു കൈമാറണമെന്നും പോലിസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആര്‍എംപിഐ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
രാജ്യത്ത് നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ് എംഎല്‍എയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത് .അത് സംബന്ധിച്ച് നിയമപരമായ നടപടിയുണ്ടാകണം.യുവതിയുടെ പരാതിയിലെ മുഴുവന്‍ വിഷയങ്ങളും അന്വേഷണത്തിന്റെ പരിതിയില്‍ വരേണ്ടതാണ്.ഇത്തരം കുറ്റകൃത്യം ചെയ്തവര്‍ക്കെതിരെയുള്ള പാര്‍ട്ടി നടപടി അവരുടെ ആഭ്യന്തര കാര്യമാണ്. ലൈംഗീക ആക്രമണം സംബന്ധിച്ച ആരോപണങ്ങളും പ്രചരണങ്ങളും കെട്ടിച്ചമച്ചതാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്ന് ആര്‍എംപിഐ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss