|    Aug 18 Sat, 2018 12:18 am
FLASH NEWS
Home   >  Kerala   >  

റിയാസ് മൗലവി വധം: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താത്തത് പിണറായി വിജയന്റെ ബിജെപി കൂറ് കാരണം- യൂത്ത് ലീഗ്

Published : 24th September 2017 | Posted By: mi.ptk

കാസര്‍കോട്:  ചൂരിയില്‍  മദ്‌റസാ അധ്യാപകനും കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താത്തതിനെതിരെ യൂത്ത് ലീഗ്. യുഎപിഎ ചുമത്താത്തത് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള കൂറ് കാരണമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ യു.എ.പി.എ ചുമത്തുന്നതിനെതിരാണെന്നാണ് ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭിക്കുന്ന അനൗപചാരിക മറുപടി.അതുകൊണ്ട് റിയാസ് മൗലവി വധക്കേസില്‍ യുഎപിഎ ചുമത്താനാവില്ല എന്നും പറയുന്നു. എന്നാല്‍ മതം നോക്കി യുഎപിഎ ചുമത്തുന്ന ശൈലി തന്നെയാണ് ഇവിടെയും പിണറായി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് യോഗം ആരോപിച്ചു. വര്‍ഗീയ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നിട്ടും യു.എ.പി.എ ചുമത്താത്തത് ലാവലിന്‍ കേസില്‍ കേന്ദ്രത്തിനോടുള്ള നന്ദി കാണിക്കാനാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss