|    Nov 18 Sun, 2018 1:59 pm
FLASH NEWS
Home   >  National   >  

റിസര്‍വ് ബാങ്ക്: കേന്ദ്രഇടപെടലില്‍ ഐഎംഎഫിനു അതൃപ്തി

Published : 2nd November 2018 | Posted By: basheer pamburuthi

വാഷിങ്ടണ്‍: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലില്‍ ഐഎംഎഫിനു(ഇന്റര്‍ നാഷനല്‍ മോണിറ്ററി ഫണ്ട്) അതൃപ്തി. കേന്ദ്ര ബാങ്കുകളുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന തരത്തിലുള്ള ഇടപെടലുക
ള്‍ക്കെതിരേയാണ് ഐഎംഎഫ് നിലപാടറിയിച്ചത്. ഇന്ത്യയിലെ സംഭവവികാസങ്ങള്‍ സാകൂതം നിരീക്ഷിച്ചുവരികയാണെന്നും അത് തുടരുകയും ചെയ്യുമെന്നും ഐഎംഎഫ് മേധാവി ജെറി റൈസ് പറഞ്ഞു. കേന്ദ്രബാങ്കുകളുടെ പരമാധികാരിത്തെ ഇല്ലാതാക്കുന്ന തരത്തിലുള്ള സര്‍ക്കാറിന്റെയോ വ്യവസായത്തിന്റെയോ ഇടപെടലുകള്‍ ഉണ്ടാവാതിരിക്കലാണ് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാവുന്നതിനിടെയാണ് ഐഎംഎഫിന്റെ ഇടപെടല്‍. ആര്‍ബിഐയുടെ സ്വതന്ത്ര്യമായ പ്രവര്‍ത്തനാധികാരത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൈകടത്തുന്നതായി ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങിയതായും കഴിഞ്ഞ ദിവസം റിപോര്‍ട്ടുകളുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss