|    Aug 18 Sat, 2018 8:26 am
FLASH NEWS
Home   >  Kerala   >  

റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദസഞ്ചാരികളില്‍ ആറുപേരെ പുറത്തെത്തിച്ചു

Published : 10th August 2018 | Posted By: G.A.G

മൂന്നാര്‍: പള്ളിവാസലിലെ റിസോര്‍ട്ടിന് സമീപം കുടുങ്ങിയ വിനോദസഞ്ചാരികളില്‍ ആറുപേരെ പുറത്തെത്തിച്ചു. അമേരിക്കക്കാരായ ദമ്പതികളെയും റഷ്യയില്‍ നിന്നുള്ള രണ്ടു കുട്ടികളടക്കമുള്ള കുടുംബത്തെയുമാണ് രക്ഷിച്ചത്. അടിയന്തിരമായി പുറത്തുപോകണം എന്ന് ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സാഹസികമായി പുറത്തെത്തിക്കുകയായിരുന്നു. സമാന്തരമായ നടപ്പാതയിലൂടെ ഇവരെ പുറത്തെത്തിക്കുകയായിരുന്നു. റഷ്യന്‍ കുടുംബം കുമരകത്തേക്കും അമേരിക്കന്‍ ദമ്പതികള്‍ മാരാമണിലേക്കും തിരിച്ചു.
റിസോര്‍ട്ടിലുള്ള ബാക്കി ആളുകളെ മണ്ണിടിഞ്ഞ ഭാഗത്ത് കല്ല് പാകി പുറത്തെത്തിക്കാന്‍ കരസേന ശ്രമിച്ചു വരികയാണ്. ഇന്നു വൈകുന്നേരത്തോടെ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. റോഡില്‍ നിന്നും മണ്ണ് നീക്കി വാഹനങ്ങള്‍ പുറത്തെത്തിക്കാന്‍ നിലവിലുള്ള സാഹചര്യത്തില്‍ സാധ്യമല്ല.
മൂന്നാര്‍ പളളിവാസല്‍ പ്ലം ജൂഡി റിസോട്ടിന് സമീപത്ത് മണ്ണിടിഞ്ഞ് വിദേശികളുള്‍പെടെ മുപ്പതോളം വിനോദ സഞ്ചാരികളാണ് ഇന്നു രാവിലെ കുടുങ്ങിയത്്്. രാവിലെ ഏഴുമണിയോടെയാണ് മണ്ണിടിച്ചലും മഴവെള്ള പാച്ചിലും ഉണ്ടായത്. കനത്തമഴയില്‍ റിപ്പോര്‍ട്ടിന് സമീപത്തെ ടണല്‍ കടന്നു പോകുന്ന ഭാഗത്ത് മലയിടിയുകയും മലവെള്ളപാച്ചില്‍ ഉണ്ടാകുകയുമായിരുന്നു. പാറക്കല്ലുകളും മണ്ണ് പതിച്ചതോടെ വാഹനങ്ങള്‍ക്കൊന്നും കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഇന്നലെ ഉച്ചയോടെ ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേം കുമാറിനെ വിവരം അറിയിച്ചിരുന്നു. ഇന്നലെ റിസോര്‍ട്ടിലെ 21 ന്ന് മുറികളില്‍ മുപ്പതോളം സന്ദര്‍ശകരുണ്ടായിരുന്നു. ഇവരാണ് മൂന്നാറിലേക്കെത്താന്‍ കഴിയാതെ കുടുങ്ങിയത്്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss