|    Dec 15 Sat, 2018 12:29 am
FLASH NEWS
Home   >  National   >  

ബംഗാളിലും പേരുമാറ്റ രാഷ്ട്രീയം; ഇസ്‌ലാംപൂര്‍ ഈശ്വര്‍പൂരാക്കണമെന്നു വിഎച്ച്പി

Published : 16th November 2018 | Posted By: basheer pamburuthi

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിനു പിന്നാലെ ബംഗാളിലും സ്ഥലപ്പേര് മാറ്റവുമായി സംഘപരിവാരം രംഗത്ത്.
പശ്ചിമ ബംഗാളിലെ വടക്കന്‍ ദിനാജ്പൂരിലെ ഇസ്‌ലാംപൂരിന്റെ പേര് ഈശ്വര്‍പൂര്‍ എന്നാക്കി മാറ്റണമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം. ഇസ്‌ലാംപൂര്‍ എന്ന പേര് ഉപയോഗിക്കുന്നത് മുസ്്‌ലിം പ്രീണനമാണെന്നും 80 ശതമാനം ഹിന്ദുക്കള്‍ ജീവിക്കുന്ന ഇന്ത്യ ഹിന്ദു ഭൂമിയാണെന്നും ബംഗാള്‍ വിഎച്ച്പി നേതാവ് സച്ചീന്ദ്രനാഥ് സിന്‍ഹ പറഞ്ഞു. ‘ഈശ്വര്‍’ എന്ന വാക്ക് ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതാണ്. ഇസ്‌ലാംപൂരിനെ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈശ്വര്‍പൂര്‍ എന്നാണ് വിളിക്കുന്നത്.
തപാല്‍ വിലാസത്തില്‍ ഈശ്വര്‍പൂര്‍ എന്നെഴുതിയാല്‍ കൃത്യമായി കത്തുകളെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്പിയുടെ പേരുമാറ്റ ആവശ്യത്തിനു പിന്നാലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള
സരസ്വതി ശിഷു വിദ്യാ മന്ദിര്‍ സകൂളിന്റെ പേരില്‍ ഈശ്വര്‍പൂര്‍ എന്ന് ചേര്‍ത്തതായും റിപോര്‍ട്ടുകളുണ്ട്. സ്‌കൂള്‍ പശ്ചിമബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനു കീഴിലുള്ളതാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യഭ്യാസ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഎച്ച്പിയുടെ പേരുമാറ്റ നിര്‍ദേശത്തെ
ബിജെപി പശ്ചിമബംഗാള്‍ ഘടകം പിന്തുണച്ചു. നേരത്തേ ചരിത്രനഗരമായ അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കിയാണ് പേരുമാറ്റത്തിനു തുടക്കമിട്ടത്. പിന്നീട് അയോധ്യയുമായി ചേര്‍ന്നുള്ള ഫൈസാബാദ് മുനിസിപല്‍ കോര്‍പറേഷന്റെ പേര് അയോധ്യ എന്നാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss