Flash News

ജന്മാഷ്ടമി: റെയില്‍വേ സ്‌റ്റേഷനും ടൗണിനും ശ്രീകൃഷ്ണന്റെ പേരിടാന്‍ ജാര്‍ഖണ്ഡിന് കേന്ദ്രത്തിന്റെ അനുമതി

ജന്മാഷ്ടമി: റെയില്‍വേ സ്‌റ്റേഷനും ടൗണിനും ശ്രീകൃഷ്ണന്റെ പേരിടാന്‍ ജാര്‍ഖണ്ഡിന് കേന്ദ്രത്തിന്റെ അനുമതി
X
റാഞ്ചി: ജന്മാഷ്ടമിയോട് അനുബന്ധിച്ച് ഗഡ്‌വ ജില്ലയിലെ നഗര്‍ ഉന്താരി ടൗണിനും റെയില്‍വേ സ്‌റ്റേഷനും ശ്രീകൃഷ്ണന്റെ പേരിടാനുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് കേ്ന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഇനി ഈ ടൗണും റെയില്‍വേ സ്‌റ്റേഷനും ബന്‍ശിധര്‍ നഗര്‍ എന്നാണ് അറിയപ്പെടുക. ബന്‍ശിധര്‍ എന്നാല്‍ ഓടക്കുഴല്‍ധാരിയായ കൃഷ്ണന്‍ എന്നാണ് അര്‍ത്ഥം.



മഥുര, വൃന്ദാവന്‍ എന്നിവയെപോലെ ശ്രീകൃഷ്ണന്റെ മതപരമായ ശൃംഖലയിലേക്ക് നഗര്‍ ഉന്താരിയെയും ആക്കി തീര്‍ക്കാനാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ നാടുകളില്‍ വിവിധ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പേരുകള്‍ ഹൈന്ദവമതവുമായി ബന്ധപ്പെട്ട പേരുകളാക്കി മാറ്റുന്നത് ഇപ്പോള്‍ സജീവമായി നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it