|    Nov 21 Wed, 2018 1:35 am
FLASH NEWS
Home   >  Kerala   >  

ദുരിതാശ്വാസ ക്യാമ്പിലെ സംഘര്‍ഷം: സിപിഎം നേതാവിനെതിരെ കേസെടുത്തു

Published : 22nd August 2018 | Posted By: sruthi srt

കോഴിക്കോട്: ദുരിതാശ്വാസക്യാമ്പില്‍ സംഘര്‍ഷത്തിന് ശ്രമിക്കുകയും പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സിപിഎം നേതാവിനെതിരേ കേസെടുത്തു.പാര്‍ട്ടിയുടെ നായരമ്പലം ഏരിയാ സെക്രട്ടറി ഉല്ലാസിനെതിരെയാണ് കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് നടപടിയെന്നാണ് വിവരം.ക്യാമ്പില്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിലും ദുരിതാശ്വാസത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഡിവൈഎഫ്‌ഐയുടെ കൊടി കെട്ടിയതിനെയും തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങി. ഈ സംഘര്‍ഷത്തിനിടെ എഎസ്‌ഐയുടെ തലയിലേയ്ക്ക് ഉല്ലാസ് ദുരിതാശ്വാസ ക്യാമ്പിലെ വസ്തുക്കള്‍ എടുത്തുവയ്ക്കാന്‍ ശ്രമിച്ചു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss