|    Sep 26 Wed, 2018 1:14 am
FLASH NEWS
Home   >  Kerala   >  

കുട്ടനാട്ടിലെ പുനരധിവാസം എളുപ്പമല്ലെന്ന് മന്ത്രി തോമസ് ഐസക്

Published : 26th August 2018 | Posted By: mtp rafeek

ആലപ്പുഴ: ശുചീകരണം പൂര്‍ത്തിയായാലും കുട്ടിനാട്ടിലെ 3000 പേര്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കുട്ടനാട്ടിലെ വെള്ളം വറ്റിക്കുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയാണെന്ന് തോമസ് ഐസക് പറഞ്ഞു. ബണ്ടിലെ വെള്ളം കുറയാതെ വറ്റിക്കാനാവില്ല. മട വീണത് കുത്തിക്കളഞ്ഞാലേ പൂര്‍ണമായി വെള്ളം വറ്റിക്കാനാകൂ. ഇതിനായി 40 പമ്പുകള്‍ മഹാരാഷ്ട്രയില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കും. പ്രഥമ പരിഗണന എസി റോഡിലെ വെള്ളം വറ്റിക്കാനെന്നും മന്ത്രി പറഞ്ഞു.

കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കുമെന്നും സ്‌കൂളുകളിലെ ക്യാംപുകള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss