|    Nov 13 Tue, 2018 3:42 am
FLASH NEWS
Home   >  Sports  >  Football  >  

മഞ്ഞപ്പട പറഞ്ഞു: എന്നാലും എന്റെ റഫറീ..അത് ഗോളായിരുന്നു

Published : 2nd November 2018 | Posted By: jaleel mv


പൂനെ:പൂനെക്കെതിരെ നടന്ന മല്‍സരത്തില്‍ റഫറിയുടെ തെറ്റായ തീരുമാനമാണ് ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും ജയം തട്ടിയെടുത്തത്. 42-ാം മിനിറ്റില്‍ ക്രച്ച് മറേവിച്ച് ഗോളടിച്ചത് ആദ്യം അനുവദിച്ച റഫറി ഒ പി താക്കൂര്‍ പൂനെ കളിക്കാരുടെ എതിര്‍പ്പ് മൂലം നിഷേധിച്ചത് താരങ്ങളെയും ആരാധകരെയും ഏറെ ചൊടിപ്പിച്ചു.
പിന്നീട് വീണ്ടും ഗോള്‍ അനുവദിച്ചതായി അറിയിക്കുകയും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ റഫറി വീണ്ടും തീരുമാനം മാറ്റി. ഗോള്‍ വേണ്ടെന്ന്് തീരുമാനിക്കുകയും അതിന്റെ പേരില്‍ യാതൊരു ആനുകൂല്യങ്ങളും ബ്ലാസ്‌റ്റേഴ്‌സിന് അനുവദിച്ചു. ടെലിവിഷന്‍ റീ പ്‌ളേയില്‍ ഗോളോ ഫൗളോ വിധിക്കാനുളള സാഹചര്യമുണ്ടായെങ്കിലും റഫറി തന്റെ അബദ്ധ തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ വിജയവും മൂന്ന് പോയിന്റുകളും ബ്ലാസ്‌റ്റേഴ്‌സിന്റെ പെട്ടിയിലിരുന്നേനേ. എന്നാലും എന്റെ റഫറീ…..

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss