Flash News

'ഹനുമാന്‍ സ്തുതി ചൊല്ലിയാല്‍ കുരങ്ങന്മാര്‍ കടിക്കില്ല'; കുരങ്ങ് ശല്യത്തില്‍ വലഞ്ഞ ജനങ്ങളോട് ആദിത്യനാഥിന്റെ ഉപദേശം

ഹനുമാന്‍ സ്തുതി ചൊല്ലിയാല്‍ കുരങ്ങന്മാര്‍ കടിക്കില്ല; കുരങ്ങ് ശല്യത്തില്‍ വലഞ്ഞ ജനങ്ങളോട് ആദിത്യനാഥിന്റെ ഉപദേശം
X

ലക്‌നൗ: മധുരയിലെ ജനങ്ങള്‍ക്ക് കുരങ്ങന്റെ കടിയില്‍ നിന്ന് രക്ഷനേടാന്‍ പോംവഴി നിര്‍ദേശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹനുമാന്‍ സ്തുതി ദിനവും ചൊല്ലിയാല്‍ കുരങ്ങന്‍ ഒരിക്കലും കടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
'എന്റെ വാക്ക് നിങ്ങള്‍ കേള്‍ക്കണം, ഹനുമാന്‍ സ്വാമിയെ ആരാധിക്കുകയും അദ്ദേഹത്തിന് സ്തുതി ഗീതം ചൊല്ലുന്നതും കുരങ്ങന്‍ കണ്ടാല്‍ അവ നിങ്ങളെ ഉപദ്രവിക്കില്ല. അത്‌കൊണ്ട് ദിനവും ഹനുമാന്‍ ഗീതം ചൊല്ലി നടക്കണം', ആദിത്യനാഥ് പറഞ്ഞു.

ഇതിന് തെളിവായി തന്റെ ജീവിതാനുഭവം തന്നെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ഞാന്‍ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഒരു കുരങ്ങന്‍ എന്റെ മടിയിലേക്ക് ചാടിക്കേറി ഇരുന്നത്. ഞാന്‍ അതിനൊരു പഴം കൊടുത്തു. ദിനവും ഇത് തന്നെ ആവര്‍ത്തിച്ചു. കുരങ്ങന്‍ വരും, എന്റെ മടിയില്‍ ഇരിക്കും, ഞാന്‍ പഴം കൊടുക്കും, അത് തിരികെ പോകും. ഒരു ദിവസം എന്റെ മടിയിലിരുന്ന കുരങ്ങനെ ഒരു ജീവനക്കാരന്‍ ഓടിച്ചുവിട്ടു. അടുത്ത ദിവസം തന്നെ കുരങ്ങന്‍ അയാളെ ആക്രമിച്ചു', ആദിത്യനാഥ് പറഞ്ഞു.
Next Story

RELATED STORIES

Share it