|    Nov 16 Fri, 2018 1:04 pm
FLASH NEWS
Home   >  Sports  >  Football  >  

അപൂര്‍വ്വ നേട്ടവുമായി സെര്‍ജിയോ റാമോസ്

Published : 27th August 2018 | Posted By: jaleel mv


മാഡ്രിഡ്: ജിറോണയ്‌ക്കെതിരെ പെനല്‍റ്റിയിലൂടെ റയലിന്റെ ആദ്യ ഗോള്‍ നേടിയ നായകന്‍ സെര്‍ജിയോ റാമോസ് സ്വന്തമാക്കിയത് ലാലിഗയിലെ ഒരപൂര്‍വ നേട്ടം. മല്‍സരത്തില്‍ നേടിയ ഗോളോടെ തുടര്‍ച്ചയായ 15 സീസണില്‍ ലാലിഗ ഗോള്‍ നേടുന്ന താരമായി റാമോസ് മാറി. ഈ നേട്ടത്തിലെത്തുന്ന ആദ്യ പ്രതിരോധതാരമാണ് റാമോസ്.
2003-04 സീസണില്‍ ലാലിഗയില്‍ അരങ്ങേറിയ റാമോസ്, 2004 ല്‍ സെവിയ്യക്കെതിരെയാണ് തന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് നടന്ന 154 ലാലീഗ സീസണിലും (ഇന്നലത്തേതടക്കം) ഗോള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. റയലിനായി 400ല്‍ പരം ലീഗ് മല്‍സരങ്ങളില്‍ ജഴ്‌സിയണിഞ്ഞ താരം 50ല്‍ അധികം ഗോളുകളാണ് ഇത് വരെ നേടിയിട്ടുള്ളത്. തുടര്‍ച്ചയായി ഏറ്റവുമധികം സീസണില്‍ ഗോള്‍ നേടുന്ന പ്രതിരോധതാരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും തുടര്‍ച്ചയായി ഏറ്റവും അധികം സീസണില്‍ ഗോള്‍ നേടുന്ന ഔട്ട്ഫീല്‍ഡ് താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ റാമോസിന് കുറച്ച് കൂടി കഷ്ടപ്പെടേണ്ടി വരും. 1940-59 കാലഘട്ടത്തില്‍ അത്‌ലറ്റിക്ക് ക്ലബ്ബിന് വേണ്ടി തുടര്‍ച്ചയായി 19 സീസണുകളില്‍ ഗോളുകള്‍ നേടിയ പിറു ഗൈന്‍സാക്കിന്റെ പേരിലാണ് ഇക്കാര്യത്തിലെ റെക്കോഡ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss