|    Nov 16 Fri, 2018 9:28 pm
FLASH NEWS
Home   >  Sports  >  Football  >  

സാന്റിയാഗോ ബര്‍ണാബു കപ്പ് റയലിന്

Published : 12th August 2018 | Posted By: jaleel mv


മാഡ്രിഡ്: സാന്റിയാഗോ ബര്‍ണാബു കപ്പിലൂടെ സീസണിലെ ആദ്യ കിരീടം ചൂടി സ്പാനിഷ് സൂപ്പര്‍ ടീം റയല്‍ മാഡ്രിഡ്. ഇന്നലെ നടന്ന കിരീടപ്പോരില്‍ ഇറ്റാലിയന്‍ ക്ലബായ എ സി മിലാനെ 3-1 ന് പരാജയപ്പെടുത്തിയാണ് റയല്‍ കപ്പ് സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിട്ട ശേഷം ടീം സ്വന്തമാക്കുന്ന ആദ്യ കപ്പാണിത്. സൂപ്പര്‍ താരങ്ങളായ കരിം ബെന്‍സേമയും ഗാരെത് ബെയ്‌ലും ബോറിയ മൊറിയല്‍ ബോയയുമാണ് റയലിനായി എതിര്‍വല ചലിപ്പിച്ചത്. മിലാന് വേണ്ടി അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.
റൊണാള്‍ഡോ ചരടുവലിക്കാറുള്ള റയല്‍ മുന്നേറ്റത്തില്‍ ഇത്തവണ ബെന്‍സേമയും ബെയ്‌ലുമാണ് ഇടം പിടിച്ചത്.
മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ രണ്ടാം മിനിറ്റില്‍ കരിം ബെന്‍സേമയാണ് റയലിന്റെ അക്കൗണ്ട് തുറന്നത്. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്കകം ഹിഗ്വെയ്‌നിലൂടെ മിലാന്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ഇരു ടീമും ഗോള്‍ വഴങ്ങാതിരിക്കാന്‍ പ്രതിരോധം ശക്തമാക്കി കളി മെനഞ്ഞെങ്കിലും ആദ്യ പകുതിയിലെ എസ്ട്രാ ടൈം വരെയേ ആയുസ്സുണ്ടായുള്ളൂ. ഈ മിനിറ്റില്‍ ഗാരെത് ബെയ്‌ലിലൂടെ റയല്‍ തങ്ങളുടെ ലീഡ്(2-1) കണ്ടെത്തി. രണ്ടാം പകുതിയില്‍ ഇരുടീമുകളും പകരക്കാരക്കാരെ ഇറക്കിയാണ് കളി തുടര്‍ന്നത്. ഇരു ടീമിലെയും താരങ്ങള്‍ ഗോള്‍ നേടാനായി എതിര്‍പോസ്റ്റിലേക്ക് നിരന്തരം ഗോളെത്തിച്ചെങ്കിലും ഗോളുകള്‍ വീഴാതിരുന്നതോടെ മല്‍സരം 2-1 ല്‍ അവസാനിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ രണ്ടാം പകുതിയിലെ എക്‌സ്ട്രാ ടൈമില്‍
മോയ മോയറല്‍ കൂടി റയലിനായി ഗോള്‍ നേടിയതോടെ മല്‍സരം 3-1ല്‍ അവസാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss