|    Nov 21 Wed, 2018 7:34 am
FLASH NEWS
Home   >  National   >  

അഹമ്മദാബാദിന്റെ പേര് കര്‍ണാവതിയെന്നാക്കാന്‍ ബിജെപി

Published : 7th November 2018 | Posted By: sruthi srt

അഹമ്മദാബാദ്: ഗുജറാത്ത് സര്‍ക്കാര്‍ അഹമ്മദാബാദിന്റെ പേര് മാറ്റാന്‍ ഒരുങ്ങുന്നു. കര്‍ണാവതിയെന്നാണ് പുതിയ പേര്. നിയമപരമായ പിന്തുണ ലഭിച്ചാല്‍ ബിജെപി സര്‍ക്കാര്‍ ഇതിനുള്ള നടപടിയുമായി മുന്നോട്ട് പോവുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഒരേയൊരു നഗരമാണ് അഹമ്മദാബാദ്.


കഴിഞ്ഞ ദിവസം യുപിയിലെ ബിജെപി സര്‍ക്കാര്‍ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയിരുന്നു. ഫൈസാബാദ് ഇനി അയോധ്യ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
അയോധ്യ നമ്മുടെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണ്. അയോധ്യയോട് ആര്‍ക്കും അനീതി കാണിക്കാനാവില്ല- അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ശ്രീരാമന്റെ പേരില്‍ വിമാനത്താവളവും ജില്ലയില്‍ ദശരഥ മഹാരാജാവിന്റെ പേരില്‍ മെഡിക്കല്‍ കോളജും സ്ഥാപിക്കുമെന്നും യോഗി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss