|    Nov 20 Tue, 2018 11:57 pm
FLASH NEWS
Home   >  National   >  

ഊര്‍ജിത് പട്ടേല്‍ രാജി വച്ച് പുറത്ത് പോവണമെന്ന് ആര്‍എസ്എസിന്റെ സാമ്പത്തിക വിഭാഗം മേധാവി

Published : 1st November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവില്ലെങ്കില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ച്് പുറത്ത് പോവണമെന്ന് ആര്‍എസ്എസിന്റെ സാമ്പത്തിക വിഭാഗം മേധാവി അശ്വനി മഹാജന്‍.ഊര്‍ജിത് പട്ടേലിന് അച്ചടക്കത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം രാജിവയ്ക്കണം. അല്ലെങ്കില്‍ അദ്ദേഹം കേന്ദ്രത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കുള്ള നടപടികളെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും മഹാജന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ അമിത ഇടപെടലില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിസന്നദ്ധത അറിയിച്ചതായി വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.പൊതുതിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ജനകീയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ബാങ്കിങ് മേഖലയ്ക്കു ശേഷി നഷ്ടപ്പെട്ടതോടെയാണ് റിസര്‍വ് ബാങ്കിന്റെ നയപരിപാടികളില്‍ സര്‍ക്കാര്‍ വീണ്ടും ഇടപെടാന്‍ തുടങ്ങിയത്. മോദിയുമായും അമിത് ഷായുമായും ബന്ധമുള്ള ഉന്നതര്‍ നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം റിസര്‍വ് ബാങ്കിന്റെ അക്കൗണ്ടില്‍ ചേര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ആര്‍ബിഐയുമായുള്ള ബന്ധം വഷളാക്കിയത്. റിസര്‍വ് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നചികേത് മോറിനെ മാറ്റി സംഘപരിവാര സഹയാത്രികനായ എസ് ഗുരുമൂര്‍ത്തിയെ നിയമിച്ചതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss