|    Nov 19 Mon, 2018 8:17 am
FLASH NEWS
Home   >  Districts  >  Kannur  >  

വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഡോക്ടര്‍ അറസ്റ്റില്‍

Published : 2nd November 2018 | Posted By: basheer pamburuthi

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ചെറുപുഴയിലെ നിത്യചൈതന്യ ദന്തല്‍ ക്ലിനിക്ക് ഉടമയും കോഴിക്കോട് സ്വദേശിയുമായ ഡോ. ശ്യാംകുമാര്‍ എന്ന ഷാ മേനോനെ(48)യാണ് പരിയാരം പോലിസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ സ്ത്രീക്കു ഡോക്ടറുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. വിവാഹം കഴിക്കാമെന്നു ഉറപ്പുനല്‍കി 15 വര്‍ഷം പീഡിപ്പിച്ചെന്നും ഡോക്ടര്‍ക്ക് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നുമാണ് പരാതിയില്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss