|    Dec 13 Thu, 2018 7:58 pm
FLASH NEWS
Home   >  Kerala   >  

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

Published : 25th November 2018 | Posted By: G.A.G

ചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പത്ത് പവന്‍ ആഭരണങ്ങളും 65,000 രൂപയും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഒരുമനയൂര്‍ മൂന്നാംകല്ല് രായംമരക്കാര്‍ വീട്ടില്‍ ഉമ്മര്‍ കത്താബിനേ (29)യാണ് ചാവക്കാട് സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ അഡീഷനല്‍ എസ്‌ഐ കെ വി മാധവന്‍, എഎസ്‌ഐ അനില്‍ മാത്യു, സിപിഒ മാരായ റഷീദ്, മിഥുന്‍ എന്നിവരടങ്ങിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. മൂന്നു മാസമായി ഇയാള്‍ യുവതിയെ പലതവണ പീഡിപ്പിച്ചതായി പറയുന്നു. നേരത്തേയും ഇയാളുടെ പേരില്‍ പീഡനക്കേസ് ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss