|    Dec 15 Sat, 2018 4:30 pm
FLASH NEWS
Home   >  Kerala   >  

രഞ്ജിയില്‍ ബംഗാളിനെ അട്ടിമറിച്ച് കേരളത്തിനു ജയം

Published : 22nd November 2018 | Posted By: basheer pamburuthi

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെ അട്ടിമറിച്ച് കേരളത്തിനു ഉജ്ജ്വല വിജയം.
ഒരുവിക്കറ്റിന് അഞ്ചു റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ബംഗാള്‍ 184 റണ്‍സിന് പുറത്തായി. വിജയലക്ഷ്യമായ 41 റണ്‍സ് പിന്തുടര്‍ന്ന കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഒമ്പത് വിക്കറ്റ് ജയത്തോടെ കേരളം ആറു പോയന്റ് കരസ്ഥമാക്കി. സ്‌കോര്‍: ബംഗാള്‍ 147, 184, കേരളം 291, 44/1. രണ്ടാം ഇന്നിങ്‌സില്‍ 21 പന്തില്‍ 26 റണ്‍സെടുത്ത ജലജ് സ്‌കസേനയുടെ വിക്കറ്റാണു കേരളത്തിനു നഷ്ടപ്പെട്ടത്. 16 റണ്‍സുമായി അരുണ്‍ കാര്‍ത്തിക്കും രണ്ട് റണ്‍സുമായി രോഹന്‍ പ്രേമും വിജയശില്‍പികളായി. തോറ്റെങ്കിലും ആറു പോയിന്റോടെ ബംഗാള്‍ തന്നെയാണ് ഗ്രൂപ്പില്‍ ഇപ്പോഴും രണ്ടാമത്. കേരളം തമിഴ്‌നാടും ഡല്‍ഹിയുമുള്ള ബി ഗ്രൂപ്പില്‍ 13 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. 33 റണ്‍സിനു അഞ്ചു വിക്കറ്റ് നേടിയ സന്ദീപ് വാര്യരും 59 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി ബേസില്‍ തമ്പിയുമാണ് കേരളത്തിന് വിജയം എളുപ്പമാക്കിയത്. ക്യാപ്റ്റന്‍ മനോജ് തിവാരിയും സുദീപ് ചാറ്റര്‍ജിയും ചേര്‍ന്ന് ബംഗാളിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും സന്ദീപ് വാര്യരാണ് കൂട്ടുകെട്ട് തകര്‍ത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss