|    Nov 18 Sun, 2018 2:17 pm
FLASH NEWS
Home   >  News now   >  

രഞ്ജി ട്രോഫിലിയിലൂടെ ഫോമില്‍ തിരിച്ചെത്തി സഞ്ജു സാംസണ്‍

Published : 1st November 2018 | Posted By: jaleel mv


തിരുവനന്തപുരം: സീസണില്‍ തുടങ്ങിയ രഞ്ജി ട്രോഫിയില്‍ അര്‍ധ സെഞ്ച്വറി നേടി ഫോം വീണ്ടെടുത്ത് സഞ്ജു വി സാംസണ്‍. താരമടക്കമുള്ള മൂന്ന് ക്രിക്കറ്ററുടെ പിന്‍ബലത്തില്‍ ഹൈദരാബാദിനെതിരായ ആദ്യ മല്‍സരത്തില്‍ കേരളം ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് കേരളമുള്ളത്.
ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്‌സില്‍ ഇറങ്ങിയ കേരളത്തെ മുന്നേറ്റ നിരയിലെ പ്രകടനമാണ് ഈ നിലയിലേക്കെത്തിച്ചത്. ഇതില്‍ മൂന്ന് അര്‍ധ ശതകം പിറക്കുകയും ചെയ്തു. ജലജ് സക്‌സേന (57), സഞ്ജു വി സാംസണ്‍(53), സച്ചിന്‍ ബേബി (57*) എന്നിവരാണ് കേരള നിരയില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട താരങ്ങള്‍. രോഹന്‍ പ്രേമും (29) അരുണ്‍ കാര്‍ത്തികും (25) കാര്യമായ സംഭാവന നല്‍കി മടങ്ങി. നായകന്‍ സച്ചിന്‍ ബേബിയും വി എ ജഗഗീഷുമാണ്(3*) ക്രീസില്‍. ഹൈദരാബാദിന് വേണ്ടി മെഹ്ദി ഹസന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രവി തേജയും പി സായ്‌റാമും ഓരോ വിക്കറ്റും വീഴ്ത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss