|    Dec 17 Mon, 2018 6:42 am
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ സംഘ്പരിവാര സംഘടനക്ക് അന്നദാനത്തിന് അനുമതി; സിപിഎമ്മും ബിജെപിയും ഒത്തുകളിയെന്ന് ചെന്നിത്തല

Published : 30th November 2018 | Posted By: afsal ph

 


തിരുവനന്തപുരം: ശബരിമലയില്‍ അക്രമം നടത്തിയ ആര്‍എസ്എസ് അനുകൂല സംഘടനക്ക് അന്നദാനത്തിന് അനുമതി നല്‍കിയ നടപടി സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നിലക്കലും, പമ്പയിലും അന്നദാനത്തിന് സംഘപരിവാര്‍ അനുകൂല സംഘടനയായ അയ്യപ്പ സേവാസമാജത്തിന് കരാര്‍ നല്‍കാന്‍ തിരുമാനിച്ച ദേവസ്വം ബോര്‍ഡിന്റെ നടപടിയെ ചെന്നിത്തല അപലപിച്ചു. ബാംഗഌര്‍ ആസ്ഥാനമായ അയ്യപ്പ സേവാസമാജം രൂപീകരിച്ചത് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അയ്യപ്പ സേവാസമാജം ശബരിമലയില്‍ സംഘപരിവാര്‍ നടത്തിയ അക്രമാസക്തമായ സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ശബരിമലയില്‍ അക്രമവും അശാന്തിയും വാരി വിതറി സമരപരമ്പരകളില്‍ പങ്കെടുത്ത ഒരു സംഘനടക്ക് തന്നെ അന്നദാനത്തിനുള കരാര്‍ നല്‍കാന്‍ തിരുമാനിച്ചത് ദേവസ്വം ബോര്‍ഡിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.
സി പിഎമ്മും ബി ജെ പിയും ശബരിമല വിഷയത്തില്‍ നടത്തിയ ഒത്തുകളിയുടെ ഒടുവിലത്തെ ഉദാഹരണമാണ് സംഘപരിവര്‍ സംഘടനക്ക് ശബരി മലയില്‍ അന്നദാനം നടത്താന്‍ കരാര്‍ നല്‍കിയതിലൂടെ പുറത്ത് വന്നിരിക്കുന്നത്. സംഘപരിവാറിന്റെ സ്വാധീനം ശബരിമലയില്‍ നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തന്ത്രമാണ് ഇതിന് പിന്നില്‍. 2016 ല്‍ അന്നദാനം നടത്താന്‍ അയ്യപ്പ സമാജം ഹൈക്കോടതിയില്‍ നിന്ന് അനുമതി നേടിയിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു അനുമതിയുമില്ലാതെയാണ് ഇവര്‍ക്ക് അന്നദാനം നടത്താനുള്ള കരാര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss