|    Dec 12 Wed, 2018 7:56 am
FLASH NEWS
Home   >  Kerala   >  

കീഴാറ്റൂര്‍ സമരം: വയല്‍ക്കിളികളെ സിപിഎമ്മും ബിജെപിയും വഞ്ചിച്ചു: രമേശ് ചെന്നിത്തല

Published : 29th November 2018 | Posted By: afsal ph

 


തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ക്കിളികളെ സിപിഎമ്മും ബിജെപിയും ഒരു പോലെ വഞ്ചിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലൈന്‍മെന്റ് മാറ്റാതെ കീഴാറ്റൂര്‍ വയല്‍ മുഴുവന്‍ ദേശീയ പാത വികസനത്തിന് ഏറ്റെടുത്ത് കൊണ്ടുള്ള ദേശീയ പാത അതോറ്റിയുടെ വിജ്ഞാപനം പുറത്തുവന്നതോടെ വയല്‍ക്കളികളോടൊപ്പമെന്ന ബിജെപി യുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സിപിഎം നേതൃത്വം മുമ്പ് എടുത്ത അതേ നിലപാടില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും എത്തി നില്‍ക്കുകയാണ്. കീഴാറ്റൂരിലെ ദേശീയ പാത അലൈന്‍മെന്റ് മാറ്റില്ലന്നും വയിലിലൂടെ തന്നെ ദേശീയ പാത കടന്നുപോവുമെന്നും എതിര്‍ക്കുന്ന കര്‍ഷകരെ നേരിടുമെന്നുമായിരുന്നു സിപിഎം തുടക്കം മുതലെ എടുത്ത നിലപാട്. അന്ന് കര്‍ഷക സ്നേഹമെന്ന മുതലക്കണീരൊഴുക്കി കര്‍ഷകരെ സഹായിക്കാനെന്ന നാട്യവുമായെത്തിയ ബിജെപി സിപിഎമ്മിന്റെ അതേ പാതയിലൂടെ കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണ്. സിപി എമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെയും വ്യക്തമാവുന്നത്. അലൈന്‍മെന്റ് മാറ്റിയേ ദേശീയ പാതയുടെ പണി നടത്താവൂ എന്ന വാദമുയര്‍ത്തി കര്‍ഷകരോടൊപ്പം ആദ്യാവസാനം നിന്നത് യുഡിഎഫ് ആയിരുന്നു. ഇനിയും തങ്ങള്‍ കര്‍ഷരോടൊപ്പം നിലകൊള്ളും. ഇക്കാര്യത്തില്‍ കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. വിശദമായ പദ്ധതി റിപോര്‍ട്ട് തയ്യാറാവുന്നതിന് മുമ്പ് തന്ന സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ പാടില്ലന്ന കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമതിയുടെ നിലപാടിന് ഒപ്പമാണ് യുഡിഎഫും. വയല്‍ക്കളികള്‍ നടത്തുന്ന പ്രത്യക്ഷ സമരത്തിനും നിയമ പോരാട്ടത്തിനും യുഡിഎഫിന്റെ പിന്തുണ ഉണ്ടാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss