Flash News

മുഖ്യമന്ത്രി പോയതിന് ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പോയതിന് ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലെന്ന് ചെന്നിത്തല
X
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് പോയതിന് ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോള്‍ ചുമതല മറ്റൊരു മന്ത്രിയ്ക്ക് നല്‍കണമായിരുന്നു. അത് ചെയ്യാതിരുന്നത് പിണറായി വിജയന് സ്വന്തം മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരെ വിശ്വാസമില്ലാത്തതിനാലാണെന്നും അദ്ദേഹം ആരോപിച്ചു.



ദുരിതാശ്വാസത്തിന്റെ പേരിലുള്ള നിര്‍ബന്ധിത പിരിവ് സര്‍ക്കാര്‍ ഒഴിവാക്കണമെന്നും ശബളം നല്‍കാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ശരാശരി 10000 മുതല്‍ 15000 വരെ ഓരോ ജീവനക്കാരും കൊടുത്തു കഴിഞ്ഞു.ഉന്നത ഉദ്യോഗസ്ഥര്‍ സംഭാവന നല്‍കുന്ന പോലെ ക്ലാസ് ഫോര്‍ ജീവനക്കാരെ പരിഗണിക്കരുത്.ധനസമാഹരണാര്‍ഥം മന്ത്രിമാര്‍ നടത്താന്‍ പോവുന്ന വിദേശയാത്ര പര്യടനം നിയമ കുരുക്കിലേക്ക് പോകും. അതിനാല്‍ പ്രവാസികളോട് പണം നല്‍കണമെന്ന് ഇവിടെ നിന്ന് അഭ്യര്‍ഥിച്ചാല്‍ മാത്രം മതിയാവുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേസമയം, കെ പി ശശി വിഷയത്തില്‍ വനിത കമ്മീഷന്റെ നിലപാട് ഖേദകരമാണെന്നും പീഡനം സംബന്ധിച്ച പരാതി പോലിസിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it