|    Nov 19 Mon, 2018 12:12 am
FLASH NEWS
Home   >  National   >  

അയോധ്യയില്‍ കൂറ്റന്‍ രാമപ്രതിമയും ക്ഷേത്രവും നിര്‍മിക്കും: യോഗി ആദിത്യനാഥ്

Published : 7th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: അയോധ്യയില്‍ കൂറ്റന്‍ രാമപ്രതിമയും ഭരണഘടനാ തത്വങ്ങള്‍ പാലിച്ച് ക്ഷേത്രവും നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. രാമപ്രതിമയ്ക്കായി രണ്ട് സ്ഥലങ്ങള്‍ പരിശോധിച്ചു. അമ്പലത്തില്‍ പൂജാ വിഗ്രഹവും സ്ഥാപിക്കും. എല്ലാവര്‍ക്കും കാണാനുള്ള ഒരു പ്രതിമയ്ക്കാണു വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ നിയമനിര്‍മാണത്തിലൂടെയാണോ ഒത്തുതീര്‍പ്പിലൂടെയാണോ കോടതിവിധി കാത്തിരുന്നാണോ ക്ഷേത്ര നിര്‍മാണമെന്ന കാര്യത്തെ കുറിച്ച് യോഗി പ്രതികരിച്ചില്ല. ഭരണഘടനയ്ക്ക് അനുസൃതമായിട്ടാവും ക്ഷേത്ര നിര്‍മാണം എന്നു മാത്രമാണു പറഞ്ഞത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബിജെപി, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണവിരുദ്ധ വികാരം മുന്നില്‍ക്കണ്ട് വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ടാണ് അയോധ്യ വിഷയം ആവര്‍ത്തിക്കുന്നതെന്നാണ് രാഷ്ട്രീയവിശകലനം. കഴിഞ്ഞ ദിവസം നടന്ന ദീപാവലി ആഘോഷത്തിനിടെ, ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യയെന്നാക്കി മാറ്റിയതായി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ദശരഥ മെഡിക്കല്‍ കോളജ്, ശ്രീരാമന്റെ പേരില്‍ വിമാനത്താവളം എന്നിവ നിര്‍മിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss