|    Dec 19 Wed, 2018 7:16 pm
FLASH NEWS
Home   >  National   >  

രാമക്ഷേത്രം; അയോധ്യ നിറഞ്ഞ് ശിവസേന പ്രവര്‍ത്തകര്‍: കനത്ത സുരക്ഷ

Published : 25th November 2018 | Posted By: sruthi srt

അയോധ്യ: രാമക്ഷേത്രനിര്‍മാണം ഉടന്‍ വേണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി അയോധ്യയിലേക്ക് ശിവസേന പ്രവര്‍ത്തകരുടെ ഒഴുക്ക്. 80,000ത്തോളം ശിവസേന പ്രവര്‍ത്തകര്‍ അയോധ്യയിലെത്തുമെന്ന്ാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അതേസമയം,കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.ആയിരക്കണക്കിന് ശിവസേന പ്രവര്‍ത്തകരാണ് സ്‌പെഷ്യല്‍ ട്രെയിനുകളിലായി അയോധ്യയിലെത്തുന്നത്. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നേരത്തെ അയോധ്യയിലെത്തിയിരുന്നു.

പ്രവര്‍ത്തകര്‍ക്കായി ഒരുമാസം മുന്‍പെ ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ ആരംഭിച്ചിരുന്നവെന്നാണ് വിവരം.ശിവസേനയുടെ പ്രതിഷേധത്തിന് പിന്നാലെ വിശ്വഹിന്ദ് പരിഷത്തിന്റെ റാലിയും ഇവിടെ നടക്കും. ആദ്യം രാമക്ഷേത്രം പിന്നെമതി സര്‍ക്കാര്‍. ഈ മുദ്രാവാക്യവുമായി ശിവസേന അശീര്‍വാദ് സമ്മേളനം നടക്കുന്നത്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനു കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് ഇന്ന് അയോധ്യയില്‍ ധര്‍മസഭ എന്ന പേരില്‍ സമ്മേളിക്കും. ഉത്തര്‍പ്രദേശില്‍ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നുമുള്ള സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തേക്ക് എത്താന്‍ തീവണ്ടികളും ബസ്സുകളും ട്രാക്ടറുകളും ടാക്‌സികളും ബുക്ക് ചെയ്തിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
യുദ്ധത്തിനു മുമ്പുള്ള അവസാനത്തെ യുദ്ധകാഹളം മുഴക്കലാണ് ഈ ധര്‍മസഭ എന്നാണ് വിഎച്ച്പി വ്യക്തമാക്കിയിരിക്കുന്നത്. സൂപ്പര്‍ സണ്‍ഡേ എന്നു വിളിക്കുന്ന ഇന്നത്തെ പരിപാടിയില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ അയോധ്യയില്‍ തടിച്ചുകൂടുമെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. രാമക്ഷേത്രം നിര്‍മിക്കാനുള്ള തടസ്സം നീക്കുന്ന അവസാന ഉദ്യമമാണ് ധര്‍മസഭ. ഇനി ഈ വിഷയത്തില്‍ ഒരു സമ്മേളനമോ പ്രതിഷേധമോ ഉണ്ടാവില്ലെന്നാണ് വിഎച്ച്പി വ്യക്തമാക്കിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss