|    Nov 17 Sat, 2018 4:17 pm
FLASH NEWS
Home   >  Kerala   >  

മഴക്കെടുതി: 100 കോടിയുടെ സഹായം അനുവദിച്ചതായി രാജ്‌നാഥ് സിങ്

Published : 12th August 2018 | Posted By: G.A.G

കൊച്ചി : കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിന് 100 കോടിയുടെ സഹായം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.
കേരളത്തിലെ സ്ഥിതി ഗുരുതരമാണെന്നും 1924ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ് സംസ്ഥാനം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരോടൊപ്പം ഇളന്തിക്കര ഗവ. എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും രാജ്‌നാഥ്‌സിഹ് സന്ദര്‍ശിച്ചു.
കേരളത്തിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതെല്ലാം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ സഹായമുണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഉച്ചയ്ക്ക്്്് 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്, ജിസിസിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രി, അല്‍ഫോന്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവര്‍ക്കൊപ്പം വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ഇടുക്കി, ചെറുതോണി ഡാമുകളും ഹെലികോപ്റ്ററിലിരുന്ന് രാജ്‌നാഥ്‌സിങ് വീക്ഷിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss