|    Dec 14 Fri, 2018 7:56 pm
FLASH NEWS
Home   >  News Today   >  

രാജസ്ഥാനില്‍ മന്ത്രിയും അണികളും പാര്‍ട്ടി വിട്ടു; ബിജെപിക്ക് വീണ്ടും തിരിച്ചടി

Published : 12th November 2018 | Posted By: afsal ph

രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടിയായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ സുരേന്ദ്ര ഗോയല്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. ജൈതാരന്‍ മണ്ഡലത്തില്‍ നിന്ന് അഞ്ചു തവണ എംഎല്‍എ ആയിട്ടുള്ള സുരേന്ദ്ര ഗോയല്‍ തന്റെ അണികള്‍ക്കൊപ്പമാണ് പാര്‍ട്ടി വിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോളുള്ള മന്ത്രിയുടെ രാജി ബിജെപിക്ക് വരും ദിവസങ്ങളില്‍ തലവേദനയാകും.
ബിജെപി പുറത്ത് വിട്ട 131 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഗോയലിന്റെ പേരുണ്ടായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. പാലി ജില്ലയിലെ ജൈതാരനില്‍ ഇത്തവണ അവിനാഷ് ഗെഹ്‌ലോട്ട് എന്നയാളെയാണ് ബി.ജെ.പി പരിഗണിച്ചത്. നിലവിലുള്ള വസുന്ധര രാജെ സര്‍ക്കാരില്‍ സീറ്റ് കിട്ടാത്ത ഏക മന്ത്രിയാണ് ഗോയല്‍. നിലവില്‍ മണ്ഡലത്തില്‍ വിമതനായി മത്സരിക്കാനാണ് ഗോയലിന്റെ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss