|    Nov 21 Wed, 2018 5:54 am
FLASH NEWS
Home   >  Kerala   >  

വെറുപ്പല്ല പ്രചരിപ്പിക്കേണ്ടത്; പുതപ്പ് നല്‍കി ഹീറോ ആയി മധ്യപ്രദേശ യുവാവ്

Published : 11th August 2018 | Posted By: afsal ph


ഇരട്ടി: അന്യനാട്ടില്‍ നിന്ന് വില്‍ക്കാനായി കൊണ്ടുവന്ന കമ്പിളി പുതപ്പുകള്‍ മഴ ദുരിതബാധിതര്‍ക്ക് നല്‍കിയ മധ്യപ്രദേശുകാരന്‍ ഹീറോ ആയി. ഇരിട്ടി താലൂക്ക് ഓഫിസില്‍ കമ്പിളി വില്‍ക്കാന്‍ എത്തിയതായിരുന്നു വിഷ്ണു എന്ന മധ്യപ്രദേശുകാരന്‍. താലൂക്ക് ഓഫിസിലെ ജീവനക്കാരില്‍ നിന്നാണ് നാട്ടിലെ മഴ ദുരിതത്തെ കുറിച്ച് വിഷ്ണു അറിയുന്നത്. ഇതോടെ തന്റെ കയ്യിലുണ്ടായ മുഴുവന്‍ പുതപ്പുകളും ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ വിഷ്ണു തയ്യാറായി. മാങ്ങോട് നിര്‍മ്മല എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലാണ് വിഷ്ണു കമ്പളി വിതരണം ചെയ്തത്. ഇതേ സമയം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എത്തിയ ജില്ലകലക്ടര്‍ മിര്‍ മുഹമ്മദലി കമ്പളിപുതപ്പുകള്‍ ഏറ്റുവാങ്ങി. വിഷ്ണുവിന്റെ വാര്‍ത്ത പത്രങ്ങളില്‍ വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ചിലര്‍ വിഷ്ണുവിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഹീറോയായി മാറി ഈ യുവാവ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേ വ്യാപക പ്രചരണങ്ങള്‍ നടക്കുന്നതിനിടേയാണ് കരുണയുടെ നല്ല വാര്‍ത്ത പുറത്ത് വരുന്നത്. സോഷ്യല്‍മീഡിയയിലെ പ്രചരണത്തെ തുടര്‍ന്ന് ഉപജീവനം തേടി നാടുവിട്ട് വന്നവര്‍ക്കെതിരേ ചിലയിടങ്ങളില്‍ മലയാളികള്‍ സംഘടിക്കുന്ന അവസ്ഥ വരേയുണ്ടായി. ജോലി തേടി ഗള്‍ഫ് നാടുകള്‍ ഉള്‍പ്പടെ അന്യനാടുകളെ ആശ്രയിക്കുന്ന മലയാളികളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേ വെറുപ്പ് പ്രചരിപ്പിക്കുന്നത്. ഇതിനിടേയാണ് എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി വിഷ്ണുവിന്റെ കാരുണ്യ ഹസ്തം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss