|    Dec 17 Mon, 2018 12:39 pm
FLASH NEWS
Home   >  Kerala   >  

ഉരുള്‍പൊട്ടല്‍; ഇന്ന് 22 മരണം

Published : 16th August 2018 | Posted By: sruthi srt

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് 22 മരണം.

മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി രണ്ടാം വാര്‍ഡ് ആദിവാസി കോളനിയില്‍ ഉരുള്‍ പൊട്ടി. 9 പേര്‍ മരിച്ചു. ആറു പേരുടെ മൃതദേഹങ്ങള്‍ കിട്ടി. ബാക്കിയുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. മാത, ഉണ്ണി കൃഷ്ണന്‍, അമ്പിളി, ചിരുത, ഷിബിന, നൊട്ടി, സരോജിനി, സുന്ദരന്‍, സുജീഷ് എന്നിവരാണ് മരിച്ചത്.

കോഴിക്കോട് കുടരഞ്ഞിയില്‍ ഉരുള്‍പൊട്ടി കുട്ടി മരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ കല്‍പിനിയിലാണ് തയ്യില്‍ ഗോപാലന്റെ ഇളയ കുട്ടി മരിച്ചത്. അര്‍ദ്ധരാത്രിക്കു ശേഷമുണ്ടായ ഉരുള്‍പൊട്ടലില്‍ ഗോപാലന്റെ വീടിനു മുകളില്‍ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഗോപാലനേയും കുടുംബാംഗങ്ങളെയും പുറത്തെടുത്തു.

ഗുരുതരമായി പരുക്കേറ്റ ഗോപാലന്റെ രണ്ടു കുട്ടികളെ തിരുവമ്പാടി ലിസാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പാലക്കാട് നെന്മാറയില്‍ ഉരുള്‍പ്പൊട്ടി 8 പേരുംമരിച്ചു. പ്രദേശത്ത് ഇനിയും ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഒഴികെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്.കോട്ടയത്ത് തീക്കോയി വെള്ളികുളം ടൗണില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലു പേരും മരിച്ചുഏഴു പേരാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്.മൂന്നുപേര്‍ ഈരാട്ടുപേട്ട റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച നാലു പേരുടെയും മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss