|    Nov 18 Sun, 2018 3:38 pm
FLASH NEWS
Home   >  Kerala   >  

മഴ: ട്രെയിന്‍ ഗതാഗതത്തിലെ മാറ്റങ്ങള്‍

Published : 16th August 2018 | Posted By: sruthi srt

കൊല്ലം: വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍ തീവണ്ടിഗതാഗതത്തില്‍ താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.

160818നു റദ്ദാക്കിയ തീവണ്ടികള്‍:
1. 56361 ഷൊര്‍ണൂര്‍എറണാകുളം പാസഞ്ചര്‍ ഓടില്ല.
160818ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍:
2. 150818നു ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട 12777ാം നമ്പര്‍ ഹൂബ്ലികൊച്ചുവേളി എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ.
3. 150818നു ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെട്ട 12695ാം നമ്പര്‍ ചെന്നൈതിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് ജംക്ഷനില്‍ ഓട്ടം നിര്‍ത്തും.
4. 150818നു കാരയ്ക്കലില്‍നിന്നു പുറപ്പെട്ട 16187ാം നമ്പര്‍ കാരയ്ക്കല്‍എറണാകുളം എക്‌സ്പ്രസ് പാലക്കാട് ജംക്ഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ.
160818നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍:
1. 160818ന്റെ 12778ാം നമ്പര്‍ കൊച്ചുവേളിഹൂബ്ലി എക്‌സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശ്ശൂര്‍ വരെ റദ്ദാക്കി. തൃശ്ശൂരില്‍നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക.
2. 160818ന്റെ 12696ാം നമ്പര്‍ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംക്ഷനില്‍നിന്നു പുറപ്പെടും.
3. 160818ന്റെ 16188ാം നമ്പര്‍ എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംക്ഷനില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുക.
160818നു വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികള്‍.
1. 140818നു മുംബൈ സി.എസ്.എം.ടിയില്‍നിന്നു തിരിച്ച 16381ാം നമ്പര്‍ മുംബൈ-കന്യാകുമാരി ജയന്തി എക്‌സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംക്ഷന്‍ വഴി തിരിച്ചുവിട്ടു.
2. 150818നു കെ.എസ്.ആര്‍. ബെംഗളുരുവില്‍നിന്നു പുറപ്പെട്ട 16526ാം നമ്പര്‍ ബംഗളുരു-കന്യാകുമാരി അയലന്റ് എക്‌സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും.
വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍:
1. 150818നു മംഗലാപുരം ജംക്ഷനില്‍നിന്നു പുറപ്പെട്ട 16603ാം നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും.
2. 150818നു മംഗലാപുരം ജംക്ഷനില്‍നിന്നു പുറപ്പെട്ട 16630ാം നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും.
3. 160818നു ഗുരുവായൂരില്‍നിന്നു പുറപ്പെടുന്ന 16341ാം നമ്പര്‍ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും.
അങ്കമാലിആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ 160818നു വൈകിയ തീവണ്ടികള്‍:
1. 150818നു മധുരയില്‍നിന്നു തിരിച്ച 16344ാം നമ്പര്‍ മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്.
2. 140818നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12432ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്.
3. 150818നു കെ.എസ്.ആര്‍.ബെംഗളുരുവില്‍നിന്നു തിരിച്ച 16315ാം നമ്പര്‍ കെഎസ്ആര്‍ബംഗളുരു-കൊച്ചുവേളി എക്‌സ്പ്രസ്.
4. 140818നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12646ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മില്ലേനിയം എക്‌സ്പ്രസ്.
5. 1540818നു ചെന്നൈ സെന്‍ട്രലില്‍നിന്നു തിരിച്ച 12623ാം നമ്പര്‍ ചെന്നൈ-തിരുവനന്തപുരം മെയില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss