|    Nov 22 Thu, 2018 1:22 am
FLASH NEWS
Home   >  Sports  >  Cricket  >  

രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം മഴ വില്ലന്‍

Published : 9th August 2018 | Posted By: jaleel mv


ലോര്‍ഡ്‌സ്:ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് മല്‍സരത്തിന് മഴ വില്ലനായി. ഇന്നലെ ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന് തുടങ്ങേണ്ടിയിരുന്ന മല്‍സരം 10 മണി പിന്നിട്ടും ആരംഭിക്കാത്തതോടെ ആദ്യ ദിനം ഉപേക്ഷിക്കുകയായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ഗ്രൗണ്ടില്‍ നിലനില്‍ക്കുന്ന ഈര്‍പ്പമാണ് മല്‍സരത്തിന്റെ ടോസിന് രണ്ടാം ദിനം വരെ കാത്തുനില്‍ക്കേണ്ടി വന്നത്. മഴയെ തുടര്‍ന്ന് പിച്ച് കവറുകള്‍ ഉപയോഗിച്ച് മൂടിയിട്ടു. അഞ്ച് മല്‍സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മല്‍സരം പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ 31 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചു കയറിയത്. രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പരയില്‍ ലീഡ് വര്‍ധിപ്പിക്കാന്‍ ഇംഗ്ലണ്ട് ലക്ഷ്യമിടുമ്പോള്‍ മല്‍സരത്തില്‍ ആദ്യ ജയം നേടി പരമ്പരയില്‍ ഒപ്പമെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശകര്‍ മല്‍സരത്തിനിറങ്ങുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss