|    Sep 19 Wed, 2018 12:22 pm
FLASH NEWS
Home   >  Kerala   >  

ശബരിമല ഒറ്റപ്പെട്ടു: വെള്ളം കയറിയ വീടിനുള്ളില്‍ ഷോക്കേറ്റ് സ്ത്രീ മരിച്ചു

Published : 15th August 2018 | Posted By: sruthi srt

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പമ്പ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പയും ത്രിവേണിയും വെള്ളത്തില്‍ മുങ്ങി. ഇതോടെ ശബരിമല ഒറ്റപ്പെട്ടു.വരുന്നു. റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. അതിനിടെ റാന്നിയില്‍ വെള്ളം കയറിയ വീടിനുള്ളില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു.ചുഴുകുന്നില്‍ ഗ്രേസി 70 വയസാണ് ഷോക്കേറ്റ് മരിച്ചത്.

റാന്നി, വടശ്ശേരിക്കര മേഖലകളഉം ഒറ്റപ്പെട്ടു. തഹസീല്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ഫീല്‍ഡില്‍ ഉണ്ട്.അതിനിടെ, കടപ്ര കോട്ടയ്ക്ക മാലി കോളനിയിലെ ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. പരുമല മുളപ്പുറത്ത് കടവിലെ ആളുകളെ മാറ്റി. പഞ്ചായത്തിലെ എല്ലാ ജനപ്രതിനിധികള്‍ക്കും ആറ്റു തീരത്തു താമസിക്കുന്നവര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കി. ആറന്മുള വില്ലേജില്‍ താഴ്ന്ന പ്രദേശങ്ങളിലും ആറിന്റെ തീരത്തും താമസിക്കുന്നവരെ മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കി. ആളുകള്‍ മറ്റ് വീടുകളിലേക്കും നിലവിലുള്ള ക്യാമ്പുകളിലേക്കും മാറി തുടങ്ങി. ആറന്‍മുള സത്രക്കടവില്‍ റോഡിലേക്ക് വെള്ളം കയറി തുടങ്ങി. കാവും ഭാഗം വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss