|    Nov 14 Wed, 2018 1:33 am
FLASH NEWS
Home   >  Kerala   >  

വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തം: കക്കി, പമ്പ ഡാമുകളിലെ നീരൊഴുക്ക് കൂടുന്നു

Published : 13th August 2018 | Posted By: sruthi srt

പത്തനംതിട്ട: വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതിനാല്‍ കക്കി, പമ്പ ഡാമുകളിലെ നീരൊഴുക്ക് വര്‍ധിച്ചു വരുന്നു. ഇന്നലെയും ഇന്നും വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. കക്കി ഡാമിന്റെ 4 ഗേറ്റും 2 അടി വീതം ഉയര്‍ത്തി വച്ചിരിക്കുകയാണ്. കക്കിയിലെ ജലനിരപ്പ് 981.1 മീറ്ററില്‍ എത്തിയിട്ടുണ്ട്.

അതേസമയം, പമ്പ ഡാമിലെ 6 ഷട്ടറില്‍ രണ്ടെണ്ണം ഒരു അടി വീതം തുറന്നിട്ടുണ്ട്. പമ്പ ഡാമിലെ നിലവിലെ ജലനിരപ്പ് 985.65 മീറ്ററാണ്. അതിനിടെ, മൂഴിയാര്‍ ഡാമിലെ ഷട്ടറുകള്‍ അടച്ചിട്ടുണ്ട്. എന്നാലും പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss