|    Aug 22 Wed, 2018 1:41 am
FLASH NEWS
Home   >  Kerala   >  

മഴ-അവധി/ പരീക്ഷ മാറ്റി

Published : 12th August 2018 | Posted By: G.A.G

കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും അംഗണവാടികള്‍ക്കും അവധി ബാധകമായിരിക്കും.

നിലമ്പൂര്‍ താലൂക്കിലെ പ്രഫഷനല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 13) അവധിയായിരിക്കും.

ഇടുക്കി ജില്ലയില്‍ ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം എന്നീ താലൂക്കുകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

എറണാകുളത്ത് പറവൂര്‍ താലൂക്കില്‍ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും തിങ്കളാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയുണ്ട്.

പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലെയും കോഴഞ്ചേരി താലൂക്കിലെ ആറന്മുള, മലപ്പുഴശ്ശേരി പഞ്ചായത്തിലെയും പ്രഫഷണല്‍ കോളേജുകള്‍ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എംസിജെ, എംഎസ്ഡബ്ല്യു പ്രവേശന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും എന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എംസിജെ, എംഎസ്ഡബ്ല്യു പ്രവേശന പരീക്ഷകളും മാറ്റിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss