|    Sep 20 Thu, 2018 5:52 pm
FLASH NEWS
Home   >  Kerala   >  

ദുരിതാശ്വാസ ക്യാംപിലെ ആക്രമം: സിപിഎം- പോലിസ് പകപോക്കലിന് തിരിച്ചടി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Published : 20th August 2018 | Posted By: sruthi srt

കണ്ണൂര്‍: ഇരിട്ടിക്കു സമീപം കൊട്ടിയൂരില്‍ ദുരിതാശ്വാസ ക്യാംപില്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നു കള്ളക്കേസ് ചുമത്തി എസ് ഡി പി ഐ പ്രവര്‍ത്തകരെ ജയിലിലടക്കാനുള്ള സിപിഎം പോലിസ് നീക്കത്തിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. പോലിസ് അറസ്റ്റ് ചെയ്ത മുഴുവന്‍ പേരെയും മജിസ്‌ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ദിവസം കൊട്ടിയൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസിനെ ഉപയോഗിച്ചു അന്യായമായി കള്ളക്കേസില്‍ കുടുക്കിയ 13 ഓളം വരുന്ന എസ്ഡിപിഐ ആര്‍ ജി റെസ്‌ക്യൂ സംഘത്തെയാണ് ഇന്ന് മജിസ്‌ട്രേറ്റ് കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്.

മലയോരത്തെ ഭുര്‍ഘടം പിടിച്ച മേഖല ഉള്‍പ്പെടുന്ന കൊട്ടിയൂരില്‍ പ്രളയക്കെടുതിയുടെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന എസ്ഡിപിഐ സംഘം ആരും എത്തിപ്പെടാത്ത മേഖലകളില്‍ നിന്നും ആദിവാസികളെ അടക്കം സുരക്ഷിതരായി ക്യാമ്പുകളില്‍ എത്തിച്ചത് പ്രദേശത്തെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ യൂണിഫോം അണിഞ്ഞു സന്നദ്ധ സേവനത്തിനെത്തിയ സംഘത്തെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തടയാന്‍ ശ്രമിച്ചു. എന്നാല്‍ അമ്പതോളം വരുന്ന ഈ സംഘം പൂര്‍ണ്ണമായും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി തിരിച്ചു പോകുമ്പോള്‍ വാഹനം അടിച്ചു തകര്‍ക്കുകയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. വടിയും മറ്റും ഉപയോഗിച്ച് സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. വിവരമറിഞ്ഞ് എത്തിയ പോലിസ് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് ഫാറൂഖ് അടക്കമുള്ളവരെ കസ്റ്റഡിയില്‍ എടുത്തു.റിമാന്റ് ചെയ്യാന്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് കോടതി എസ്‌ഐയും എസി പി യെയും വിളിച്ചു വരുത്തി രൂക്ഷമായി വിമര്‍ശിക്കുകയും മുഴുവന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും ജാമ്യം നല്‍കി വിട്ടയക്കുകയുമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss