|    Nov 21 Wed, 2018 4:22 pm
FLASH NEWS
Home   >  Kerala   >  

മഴക്കെടുതി: മതഭേദമന്യേ അഭയമായി ചാലിയാറിലെ മസ്ജിദുന്നൂര്‍ പള്ളി

Published : 14th August 2018 | Posted By: sruthi srt

കോഴിക്കോട്: മഴക്കെടുതിയില്‍ മലയോര മേഖല ദുരിതത്തിലായപ്പോള്‍ മതവ്യത്യാസമില്ലാതെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 70ലധികം പേര്‍ക്ക് അഭയമൊരുക്കി നിലമ്പൂര്‍ ചാലിയാറിലെ മസ്ജിദുന്നൂര്‍ പള്ളി. മഴവെള്ളപ്പാച്ചിനെ തുടര്‍ന്ന് ദുരിതത്തിലായ മതിന്‍മൂലയിലെ 17 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞയാഴ്ച പള്ളിയില്‍ താമസ സൗകര്യം ഒരുക്കിയത്. 25ലധികം സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്.

ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ശ്രമം നടക്കുമ്പോഴാണ് പള്ളി ഭാരവാഹികള്‍ സൗകര്യമൊരുക്കാമെന്ന് അറിയിച്ച് അധികൃതരെ അങ്ങോട്ട് സമീപിക്കുന്നത്. കൂട്ടത്തിലെ ഇതര മതസ്ഥരായ കുടുംബങ്ങളേയും പള്ളിയില്‍ തന്നെ താമസിപ്പിച്ചു. പള്ളിയുടെ മുകള്‍ നിലയാണ് ഇതിനായി ഒഴിച്ചു നല്‍കിയത്.
സന്നദ്ധ സംഘടനകളും പഞ്ചായത്ത് അധികൃതരുമാണ് ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും വൈദ്യസഹായവും എല്ലാം എത്തിക്കുന്നതും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss