|    Aug 20 Mon, 2018 12:57 am
FLASH NEWS
Home   >  News Today   >  

മഴ: 15 മരണം; നാല് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍: മണ്ണിടിഞ്ഞ് വീണ് കുടുംബത്തിലെ 5 പേരടക്കം 8 മരണം

Published : 9th August 2018 | Posted By: sruthi srt

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്തമഴയില്‍ 15 മരണം. ഇടുക്കിയില്‍ മാത്രം മണ്ണിടിഞ്ഞ് വീണ് 8 പേരാണ് മരിച്ചിരിക്കുന്നത്. ഒരു കുടുംബത്തിലെ 6 പേരും ഇതില്‍ ഉള്‍പ്പെടുന്നു.മുരിക്കാശ്ശേരിക്കടുത്ത് രാജപുരത്താണ് ഉരുള്‍പൊട്ടി വീട് തകര്‍ന്ന് കുടുംബം ഒന്നാകെ ഇല്ലാതായത്. ഇടുക്കി പെരിയാര്‍ വാലിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേരും അടിമാലിയില്‍ ഒരു സ്ത്രീയും മരിച്ചു. മലപ്പുറത്ത് 5 പേരും മരിച്ചു.

വയനാട്ടിലെ വൈത്തിരിയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു. രണ്ട് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈത്തിരി പോലിസ് സ്‌റ്റേഷന്റെ മെസ് ഹൗസും തകര്‍ന്നു.കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്.റിജിത്തും കാറുമടക്കം പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു.മലപ്പുറത്ത് നിലമ്പൂരിന് സമീപം ചെട്ടിയം പാറയിലാണ് ആണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലിലകപ്പെട്ട അഞ്ച് പേരാണ് ഇവിടെ മരിച്ചത്. ഇന്ന് രാവിലെയാണ് ഉരുള്‍പൊട്ടിയത്. അരീക്കോടിന് സമീപം മൂര്‍ക്കനാട് പാലത്തിന്റെ പകുതി ഒലിച്ചുപോയി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss