|    Dec 19 Wed, 2018 11:45 am
FLASH NEWS
Home   >  News now   >  

മഴതന്നെ മഴ, പ്രളയക്കെടുതിയില്‍ കേരളം

Published : 14th August 2018 | Posted By: G.A.G

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ശക്തമായ മഴ തുടരുന്നു. പലഭാഗങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി. കൂടുതല്‍ ഡാമുകള്‍ തുറന്നതിനാലും തുറന്ന അണക്കെട്ടുകളില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ തോത് ഉയര്‍ത്തിയതിനാലും പ്രളയക്കെടുതി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
മണ്ണുത്തി വെറ്ററിനറി സയന്‍സ് കോളജില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കുണ്ട്. ചെമ്പൂത്ര സ്വദേശി ഷാജിയാണ് മരിച്ചത്.
അടിമാലിക്കടുത്ത് തലമാലിയില്‍ ചെക്ക്ഡാം തകര്‍ന്നു. കുരങ്ങാട്ടിയിലും ഉരുള്‍പൊട്ടലുണ്ടായി. നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്നു മാട്ടുപ്പെട്ടി അണക്കെട്ടിലെ രണ്ടാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി.
ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും വീണ്ടും തുറന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ അഞ്ചു മണി മുതല്‍ 600 ക്യുമെക്‌സ് വെള്ളമാണ് തുറന്നു വിടുന്നത്. ഇങ്ങിനെ വന്നാല്‍ ചെറുതോണി പാലത്തില്‍ വെള്ളം കയറാന്‍ ഇടയുണ്ട്.
വാളയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. മലമ്പുഴ ഷട്ടര്‍ 75 സെ.മീ ആയി ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കൊട്ടിയൂര്‍ താഴെ പാല്‍ച്ചുരം റോഡില്‍ മണ്ണിടിഞ്ഞ് റോഡ് തടസപ്പെട്ടു.
കക്കയംവാലിയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഒന്‍പതു തൊഴിലാളികള്‍ കുടുങ്ങി.
ചാലിയാര്‍ കരകവിഞ്ഞതു കാരണം നിലമ്പൂര്‍ മുണ്ടേരി സീഡ് ഫാമില്‍ 40 തൊഴിലാളിള്‍ കുടുങ്ങി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ തമിഴ്‌നാട് കൊണ്ടുപോകുന്നതിലും കൂടുതല്‍ ജലം ഒഴുകിയെത്തുന്ന സാഹചര്യമാണുള്ളത്. അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി. പരമാവധി സംഭരണശേഷി 142 അടിയാണ്.
മലപ്പുറം ആഢ്യന്‍പാറയില്‍ വ്യാപകമായി ഉരുള്‍പൊട്ടലുണ്ടായി. സുരക്ഷ കണക്കിലെടുത്ത് ആഢ്യന്‍പാറ ജലവൈദ്യുതപദ്ധതി അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആഢ്യന്‍പാറ ജലവൈദ്യുത നിലയത്തിനടുത്ത് റോഡ് വരെ വെള്ളം ഉയര്‍ന്നു.
ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 168.72 മീറ്റര്‍ കവിഞ്ഞു. ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം തുറന്നിട്ടിരിക്കുകയാണ്.
കഴിഞ്ഞദിവസം ഉരുള്‍പൊട്ടലുണ്ടായി ഒരാള്‍ മരിച്ച കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുന്നില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി.
മാനന്തവാടി തലപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി.
കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ബുധനാഴ്ച ഇവിടെ ഉരുള്‍പൊട്ടലുണ്ടായിരുന്നു.
കൊട്ടിയൂര്‍ ക്ഷേത്രം വഴിപാട് കൗണ്ടറിന് മുകളില്‍ മരം വീണ്് കൗണ്ടര്‍ പൂര്‍ണമായി തകര്‍ന്നു. ശക്തമായ മഴയാണ്
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പെയ്തുകൊണ്ടിരിക്കുന്നത്്്. കക്കയം ഡാം സൈറ്റ് റോഡില്‍ വീണ്ടും ഉരുള്‍പൊട്ടി.
കൂരാച്ചുണ്ട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയിടിച്ചിലുണ്ടായി .കോഴിക്കോട് നഗരത്തിലും പരിസരത്തും ശക്തമായ മഴ തുടരുന്നു.
മൂന്നാറില്‍ ശക്തമായ മഴയെത്തുടര്‍ന്ന്്് ദേശീയപാതയില്‍ വെള്ളം കയറി. പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി
വയനാട്ടിലും കനത്ത മഴ തുടരുകയാണ്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് 300 ക്യുമെക്‌സ് ആയി ഉയര്‍ത്തേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്്്.
ഷട്ടറുകള്‍ 210 സെന്റീമീറ്ററിലേക്ക് ഉയര്‍ത്തുമെന്ന്്ും കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്്് . ഷട്ടറുകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് പ്രദേശത്തെ വീടുകളിലും കൃഷിസ്ഥലങ്ങളിലും ഇതിനകം വെള്ളം കയറിയിട്ടുണ്ട്്. കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിനാല്‍ പ്രളയസാധ്യത കണക്കിലെടുത്ത്് പ്രദേശവാസികളെ ക്യാംപുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ ബീച്ചനഹള്ളി അണക്കെട്ടിന്റെ നാലു ഷട്ടറുകളും പൂര്‍ണമായി ഉയര്‍ത്തി. കബനി ഉള്‍പ്പെടെയുള്ള പുഴകളിലെ ജലനിരപ്പ് കുറയ്ക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ഇതോടെ ബീച്ചനഹള്ളി അണക്കെട്ടിനു താഴെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
കോഴിക്കോട് കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വളരെ ശക്തമായതിനാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ സാധ്യതയുണ്ടെന്നും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പരിസരവാസികളും ജാഗ്രത പാലിക്കണമെന്നും കക്കയം ഡാം സേഫ്റ്റി എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. കക്കയം ഡാമിന്റെ രണ്ടു ഷട്ടറുകളും ഒരടി ഉയര്‍ത്തിയിട്ടുണ്ട്്്.
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ തുറന്ന ഷട്ടറുകള്‍ ഏഴ് അടി കൂടി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന്്് അധികൃതര്‍ അറിയിച്ചു. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.
ചെറുതോണിക്കു സമീപം ചുരുളിയില്‍ ഉരുള്‍പൊട്ടി കൃഷിയിടം ഒലിച്ചു പോയി. ചാലിയാറിന്റെ കൈവഴികളായ കുറുവന്‍പുഴയിലും കാഞ്ഞിരപ്പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss