|    Nov 19 Mon, 2018 2:21 pm
FLASH NEWS
Home   >  Kerala   >  

ന്യൂനമര്‍ദം ശക്തിപ്പെടുന്നു; ജാഗ്രതാ നിര്‍ദേശം

Published : 7th November 2018 | Posted By: sruthi srt

കോഴിക്കോട്: തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കക്കും ഇടയില്‍ ന്യൂനമര്‍ദ്ദം രൂപമെടുത്തതിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കന്യാകുമാരിഭാഗത്ത് മല്‍സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുമുണ്ട്.


കന്യാകുമാരി , ഗള്‍ഫ് ഓഫ് മന്നാര്‍ മേഖലയില്‍ കടല്‍പ്രക്ഷുബ്ധമാണ്. ന്യൂനമര്‍ദ്ദം 72 മണിക്കൂറിനിടയില്‍ ശക്തിപ്പെട്ട് കന്യാകുമാരി ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത.തെക്കന്‍ജില്ലകളില്‍ അതിശക്തമായ മഴക്കും ഇടയുണ്ട്. ജാഗ്രതപാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss