|    Nov 16 Fri, 2018 9:33 pm
FLASH NEWS
Home   >  Kerala   >  

മഴക്കെടുതി: പാലക്കാട് വീടു തകര്‍ന്നവര്‍ക്കുള്ള ആദ്യ ഗഡു 21ന് മുന്‍പ് നല്‍കും

Published : 12th August 2018 | Posted By: sruthi srt

കോഴിക്കോട്: പാലക്കാട്ടെ വെള്ളപ്പൊക്ക കെടുതികളെ കുറിച്ച് ഇന്നലെ കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എടുത്ത തീരുമാനങ്ങള്‍

1. പൂര്‍ണ്ണമായും വീട് തകര്‍ന്നവരുടെയും ഭാഗികമായി വീട് തകര്‍ന്നവരുടെയും വസ്ത്രം, ഗ്യാസ് സിലിണ്ടര്‍, പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, പട്ടയം, ഗൃഹോപകരണങ്ങള്‍, ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവ നഷ്ടപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് നടപടി ഉടന്‍ എടുക്കുന്നതിനുവേണ്ടി വില്ലേജ് അടിസ്ഥാനത്തില്‍ 13/08/2018,14/08/2018 എന്നീ ദിവസങ്ങളില്‍ ക്യാമ്പ് നടത്തുവാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി.
2. വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന കുടുംബത്തിന് 1000/ രൂപയും വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 2800/ രൂപയും 16/08/2018ന് വിതരണം ചെയ്യുന്നതാണ്.
3. വീട് നഷ്ടപ്പെട്ടവരുടെ സ്ഥലപരിശോധന വില്ലേജാഫീസറും പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയറും ചേര്‍ന്ന് 18/08/2018 ന് മുമ്പ് പൂര്‍ണ്ണമായും തകര്‍ന്ന വീട്, വാസയോഗ്യമല്ലാത്ത വീട് ,ഭാഗികമായി തകര്‍ന്ന വീട് എന്നിവയുടെ പരിശോധന പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.
4. പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് 21/08/2018 നുമുമ്പ് ആദ്യ ഗഡു 95100/ രൂപ വിതരണം ചെയ്യുന്നതാണ്.
5. 21/08/2018ന് മുമ്പ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കൃഷി നാശം സംഭവിച്ച വിവരം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
6. പഞ്ചായത്ത്,നഗരസഭ എന്നിവിടങ്ങളില്‍ റോഡ്, പാലം എന്നിവ തകര്‍ന്നതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തരമായി പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ പഞ്ചായത്ത് / മുനിസിപ്പാലിറ്റിക്കാര്‍ നടപടി സ്വീകരിക്കേണ്ടതാണ്.
7. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കേണ്ടതാണ്.
8. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ കെ എസ് സി ബി നടപടി സ്വീകരിക്കേണ്ടതാണ്.
9. വെള്ളം കയറിയ വീടുകളും ഫ്‌ലാറ്റുകളും പൊതുസ്ഥലങ്ങളും ഓഫീസുകളും വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് / മുനിസിപ്പാലിറ്റി ഭരണസമിതി നടപടി സ്വീകരിക്കേണ്ടതാണ്.
10. ആരോഗ്യരംഗത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടിസ്വീകരിക്കേണ്ടതാണ്.
നഗരത്തിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ ദ്രുതഗതിയില്‍ മാറ്റിസ്ഥാപിക്കുകയാണ്. വൈകുന്നേരത്തോടെ കുടിവെള്ള വിതരണം ആരംഭിക്കാനാവും. രണ്ടു ദിവസത്തിനുള്ളില്‍ കുടിവെള്ള വിതരണം സാധാരണ നിലയിലാവും. അതുവരെ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യും

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss